അയ്യപ്പ ആചാരത്തിനെതിരെ നില്‍ക്കുന്ന ആര്‍ക്കെതിരെയും തെരുവിലിറങ്ങി നാമജജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള

കൊച്ചി: അയ്യപ്പ ആചാരത്തിനെതിരെ നില്‍ക്കുന്ന ആര്‍ക്കെതിരെയും തെരുവിലിറങ്ങി നാമജജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള. ശബരിമല യുവതീ പ്രവേശനത്തില്‍ അനുകൂല നിലപാടെടുക്കുന്ന ആര്‍എസ്‌എസിനെ വിമര്‍ശിച്ചുകൊണ്ടാണ് പത്മ പിള്ള രംഗത്തുവന്നത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാല്‍ ആര്‍എസ്‌എസിനെതിരെ സമരം ചെയ്യുമോ എന്ന ചോദ്യത്തിനാണ് പത്മ പിള്ള മറുപടി നല്‍കിയത്.

ആചാരത്തിനെതിരെ നില്‍ക്കുന്ന ആര്‍ക്കെതിരെയും നാമജപ സമരം നടത്തും. കൊടിയുടെ കളറോ പാര്‍ട്ടിയുടെ കളറോ ചിഹ്നമോ നോക്കിയല്ല ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. കേരളത്തിലെ അമ്മാര്‍ക്ക് ഒരു നാമജപത്തിന് ഇറങ്ങാന്‍ ഇനിയും മടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്‌എസ് മറുപക്ഷത്ത് നിന്നും സമരം ചെയ്യാന്‍ തയ്യാറാണ് . ഞങ്ങളുടെ പ്രക്ഷോഭം കഴിഞ്ഞു എന്നൊരു ഇമ്ബ്രഷന്‍ നല്‍കാന്‍ സമയമായിട്ടില്ല. ഒരു ചതി സംഭവിച്ചാല്‍, നിലപാടില്‍ നിന്ന് ആരെങ്കിലും പുറകോട്ട് പോയാല്‍ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്നും പത്മ പിള്ള വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.