Times Kerala

ഇടിക്കൂട്ടിലെ ഇരട്ടകള്‍, ഗര്‍ഭിണിയായത് ഒരുമിച്ച്; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആണ്‍കുട്ടികളും പിറന്നു…!!

 
ഇടിക്കൂട്ടിലെ ഇരട്ടകള്‍, ഗര്‍ഭിണിയായത് ഒരുമിച്ച്; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആണ്‍കുട്ടികളും പിറന്നു…!!

ഡബ്‌ള്യൂ ഡബ്‌ള്യൂ ഇയിലെ താരങ്ങളായ നിക്കിയും ബെല്ലയും അറിയപ്പെടുന്നത് ഇടിക്കൂട്ടിലെ ഇരട്ടകള്‍ എന്നാണു. ഇപ്പോളിതാ ഇരുവരും ഒരേ സമയം ഗര്ഭിണിയാകുകയും, മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആണ്‍കുട്ടികള്‍ക്ക് ജന്മം നൽകുകയും ചെയ്ത വാർത്തയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇടിക്കൂട്ടിലെ ഇതിഹാസ താരം ദാനിയേല്‍ ബ്രയാനാണ് ബെല്ലയുടെ ഭര്‍ത്താവ്. കാമുകനായ അര്‍ട്ടേം ചിഗ്‌വിന്‍സേവില്‍ നിന്നുമാണ് ബെല്ല ഗര്‍ഭം ധരിച്ചത്.ഇക്കഴിഞ്ഞ ജൂലൈ 31 ന് ബെല്ല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ നിക്കിക്ക് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആഗസ്റ്റ് 1 ന് ആൺകുഞ്ഞു പിറക്കുകയായിരുന്നു. ഡബ്‌ള്യൂ ഡബ്‌ള്യൂ ഹാള്‍ ഓഫ് ഫേമില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് രണ്ടു പേരുമെങ്കിലും. 2019 ല്‍ ഇരുവരും വിരമിക്കുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഹാള്‍ ഓഫ് ഫെയിമില്‍ പെടുത്തിയത്.

Related Topics

Share this story