Times Kerala

ഷക്കീലയിൽ മറ്റു സ്ത്രീകൾ അസൂയപ്പെടുന്ന സെക്സ് അപ്പീലിനെ കുറിച്ച് അവർ ബോധവതിയെ അല്ല.. ജീവിക്കാൻ അവർ ജോലി ചെയ്തു.. അതവരുടെ തൊഴിലാണ്; കുറിപ്പ്

 
ഷക്കീലയിൽ മറ്റു സ്ത്രീകൾ അസൂയപ്പെടുന്ന സെക്സ് അപ്പീലിനെ കുറിച്ച് അവർ ബോധവതിയെ അല്ല..  ജീവിക്കാൻ അവർ ജോലി ചെയ്തു.. അതവരുടെ തൊഴിലാണ്; കുറിപ്പ്

#കല, കൗൺസലിംഗ് സൈക്കോളജിസ്റ്

ഷക്കീലയെ ഇഷ്‌ടമാണെന്നു പറയുന്നത്, feminism കൊണ്ട് മാത്രമല്ല കേട്ടോ..
ശെരിക്കും എനിക്ക് അവരെ ഇഷ്‌ടമാണ്‌..
ജനകീയകോടതിയിലെ,
ആ ചർച്ച കണ്ടു സ്നേഹം തോന്നി..
വാക്കുകളുടെ സംസ്‍കാരം ആദരവ് ഉണർത്തി..
ജീവിതത്തിന്റെ അങ്ങേയറ്റത്തെ മുനബു വരെ പോയി,
ഒരു ജന്മത്തിന്റെ എല്ലാ പച്ചയായ മുഖങ്ങളും കണ്ടു കഴിഞ്ഞ വളരെ അപൂർവ്വം ചിലരുണ്ട് ഭൂമിയിൽ..
അവരുടെ കയ്യിൽ ദുഃഖങ്ങൾ സുരക്ഷിതമാണെന്ന് ധാരണയുള്ള ദൈവം ഭദ്രമായി അവരെ അതേൽപ്പിക്കും..
ഒന്നുമറിയാതെ, നാടോടുമ്പോ നടുവേ ഓടാൻ അവരെ കിട്ടില്ല.. അവരിൽ
പ്രകടനങ്ങൾ ഇല്ല..
പ്രതികരണം മാത്രം..
സാമൂഹിക പ്രവർത്തക എന്ന കുപ്പായത്തിൽ നിന്നു കൊണ്ട്, പല ജീവിതത്തിലോട്ടു ഇറങ്ങി ചെന്നു, കാണാനും കേൾക്കാനും കഴിഞ്ഞ ഒരാളാണ് ഞാൻ..
അതിൽ എനിക്ക് ദൈവത്തോട് നന്ദി ഉണ്ട്..പറഞ്ഞു കേട്ട കഥകൾ അല്ല..
ഞാൻ കണ്ടതാണ്…
“” എനിക്ക് വലുതായി പഠിച്ചു ജോലി കിട്ടിയിട്ട് അപ്പവും മുട്ടക്കറിയും ആവോളം വാങ്ങി തിന്നണം “”
അന്ന് ഞാൻ സർക്കാരിന്റെ ഒരു പ്രോജെക്ടിൽ ജോലി നോക്കുക ആണ്‌..
അമ്മ വീട്ടുപണി ചെയ്യുന്ന ഇടത്ത് നിന്നും അപ്പം തിന്നാൻ കിട്ടും..
അമ്മ തരില്ല..
എനിക്ക് ജോലി കിട്ടുമ്പോൾ ഞാനും വാങ്ങി തിന്നും.. “”
മാതൃത്വം എന്നതിന് മറ്റൊരു വശം കൂടി ഉണ്ടെന്നു അറിഞ്ഞ കാലങ്ങൾ..
ജീവിതസത്യങ്ങൾ..
ഞാൻ കണ്ട നേർകാഴ്ച ആണത്..
തുടർന്ന് 7 വർഷങ്ങൾ..
ശുഷ്കിച്ച സ്തനങ്ങളിൽ മുലപ്പാലില്ലാത്ത അമ്മമാരുടെ മരവിപ്പ്..
ഒരു നേരത്തെ വിശപ്പ്‌ അടക്കാൻ സ്വന്തം മകളെ അവളുടെ അച്ഛന് ഭോഗിക്കാൻ വിട്ടു കൊടുക്കുന്ന അമ്മയുടെ നിർവികാരത..
വിശപ്പു കൊണ്ട് ആളിക്കത്തുന്ന വയറിനു മുന്നില് സദാചാരം എന്നത് കോമാളിത്തരമാണ്.. !
വയറു നിറച്ചും ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ചു, സസുഖം കഴിയുന്നവർക്ക് ഉള്ളതാ,കപട സദാചാരപുതപ്പുകൾ…
സ്വന്തം ഭാര്യയുമായി ഇണചേരുമ്പോൾ യാഥാസ്ഥികനും, പണത്തിനു വേണ്ടി ശരീരം വില്കുന്നവളോട് മനസ്സിൽ കെട്ടികിടക്കുന്ന വൈകൃതങ്ങളും പ്രകടിപ്പിക്കുന്ന മാന്യന്മാരുടെ കഥകൾ,
കേട്ടു അറച്ചു പോയിട്ടുണ്ട്..
തെരുവ് പെണ്ണുങ്ങളുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തി പാടുണ്ടാക്കി സന്തോഷിക്കുന്ന പകൽ മാന്യന്മാര്..
രഞ്ജിനി ചേച്ചിയോട് എനിക്ക് ബഹുമാനം ഉണ്ട്, എനിക്കിഷ്‌ടമാണ് അവരെ..ഒരുപക്ഷെ, ചാനൽ ആവശ്യപ്പെട്ട ചോദ്യങ്ങൾ ആകാം അവർ ഉന്നയിച്ചത്..
അവരുടെ role അതായിരുന്നു, ആ തിരക്കഥയിൽ..
അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല..
ആരെയെങ്കിലും തെറി പറഞ്ഞെ തീരു എങ്കിൽ, അതിനവർ യോജ്യയല്ല..
അവരും ഒരു വ്യക്തിയും സ്ത്രീയും ആണ്‌..
അവഹേളിക്കുന്നതിനോട് യോജിക്കാനാവില്ല
ഇനി,
പൊള്ളുന്ന സത്യത്തിന്റെ മർമ്മഭാഗത്ത് ഞാൻ ഒന്ന് കുത്തട്ടെ..
സ്ത്രീയെ, സ്ത്രീത്വത്തിനെ വെടക്കാക്കുന്നത് എപ്പോഴും മറ്റൊരുവൾ/ മറ്റൊരു സ്ത്രീ തന്നെയാണ്..
അതെന്റെ അനുഭവം ആണ്‌..
ഞാൻ ഒരു കൗൺസിലർ ആണ്‌..
ഫേസ് ബുക്കിൽ വളരെ ആക്റ്റീവ് ആണ്‌..
ഒറ്റപെട്ടു ജീവിക്കുന്ന ഒരാളും ആണ്‌…
എൻറെ മുന്നില് ഒരിക്കൽ, ഫേസ് ബുക്ക് വഴി പ്രശ്നം പരിഹരിക്കാൻ ദമ്പതികൾ എത്തി..
വളരെ മാന്യൻ ആയ പുരുഷൻ..
ബഹുമാനത്തോടെ അല്ലാതെ എന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല..
അയാളെ മാറ്റി നിർത്തി ഞാൻ ഭാര്യയോട് സംസാരിക്കുക ആണ്‌..
“” പുള്ളി നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നുമല്ല മാഡം..
ഇങ്ങോട്ട് വരുമ്പോൾ നിങ്ങളുടെ ഫോട്ടോ എടുത്തു കാണിച്ചിട്ട് എന്നോട് പറയുക ആണ്‌..
കണ്ടാൽ അറിയാം, ഇവള് ആള് ശെരി അല്ല എന്നു.. “”
ഞാൻ വിയർത്തു പോയി..
ഒരു നിമിഷം ഞാൻ കൗൺസിലർ അല്ലാതെ ആയി..
എങ്ങനെയോ ആ നിമിഷങ്ങൾ ഞാൻ തരണം ചെയ്തു..
പിന്നെ ഉള്ള ഓരോ ഇത്തരം കേസുകളിലും ഞാൻ ശ്രദ്ധാലു ആയി..
പുരുഷസുഹൃത്തുക്കൾ, കേസിനു വരുന്നത് ഉള്ളാലെ പലപ്പോഴും ഭയം തോന്നുന്ന അവസ്ഥ..
ഭൂരിപക്ഷം പുരുഷന്മാരുടെ പക്കൽ നിന്നും എനിക്ക് നല്ല അനുഭവം തന്നെയാണ്..
എന്നിട്ടും ഞാൻ, ഒരു പുരുഷസുഹൃത്തിനെ തിരഞ്ഞെടുക്കാൻ ഭയപ്പെടുന്നു..
പ്രത്യേകിച്ചും ഈ ഒറ്റപെട്ട അവസ്ഥയിൽ..
എനിക്ക് ഭയം, എന്റെ വർഗ്ഗത്തിന്റെ തന്റെ മനോഗതിയെ ആണ്..
ഞാൻ മൂലം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിക്കാൻ ഒരുക്കമല്ല എന്നത് കൊണ്ടും ഞാൻ പുരുഷസൗഹൃദങ്ങളെ പരമാവധി അകറ്റാൻ ശ്രമിക്കാറുണ്ട്..
മുകളിൽ പറഞ്ഞ സ്ത്രീയുടെ കമന്റ്‌ ഞാൻ പലവട്ടം ചിന്തിച്ചു..
എന്നിൽ എവിടെയാണ് ശെരിയല്ലായ്മയുടെ രൂപം?
ഞാൻ അസാധാരണ സുന്ദരി അല്ല.. എന്നാൽ വിരൂപിയും അല്ല..
അത്യാവശ്യം മാംസമുള്ള ശരീരം ആണെന്റേത് എന്നതാണോ ഈ ശെരിയല്ലായ്മ?
എന്നെപോലെ proffessional ആയ ഒരു സ്ത്രീയെ വാക്കുകൾ കൊണ്ട് , ഒരു കാരണവും കൂടാതെ ഒതുക്കണം എന്നു ആഗ്രഹിക്കുന്നു എങ്കിൽ, ഒറ്റപെട്ടു ജീവിതം കൊണ്ട് പോകുന്ന
പാവപെട്ട മറ്റു സ്ത്രീകളുടെ അവസ്ഥ എന്താകും?
ഷക്കീല അത്തരം ഒരു വനിത ആണെന്നുള്ളതും അവരെ ക്രൂശിക്കാൻ കാരണമാണ്..
പുരുഷൻ കൂടെ ഇല്ല എങ്കിൽ ഒരു സ്ത്രീ അപകടമേഖലയിൽ ആണെന്നാണോ?
ഇത് വിവാഹതിതായ കുല സ്ത്രീകളുടെ ധാരണ ആണ്‌..
എന്നിരുന്നാലും,
മറ്റു സ്ത്രീകളെ അവഹേളിക്കുന്നതിലും നല്ലതല്ലേ ഭര്തതാവിനെ /മകനെ ഒക്കെ സ്വന്തം നിയന്ത്രണത്തിൽ ആക്കുന്നത്…
മരണത്തിനെ മുഖാമുഖം കണ്ടവന് മാത്രമേ ജീവിതത്തിന്റെ വില അറിയൂ..
മരണം എന്നത് ശാരീരികം മാത്രമല്ല..
ആത്മാവിനെ കുത്തികീറുന്ന അവസ്ഥകളുണ്ട്..
ആ ഒരു ഘട്ടം തരണം ചെയ്തു കഴിഞ്ഞാൽ ഉണ്ടല്ലോ..
പിന്നെ ഒരു ധൈര്യമാണ് .
എന്തും തരണം ചെയ്യും, നേരിടും..
നിര്ഭയത്തോടെ.
ഷക്കീല ഭൂമിയിൽ ചവിട്ടി നിന്നാണ് ഉത്തരങ്ങൾ പറഞ്ഞത്..
ആ വാക്കുകൾക്ക് ജീവനുണ്ടായിരുന്നു..
എനിക്കു അവരോടു കൊതി തോന്നി..
അവരിൽ മറ്റു സ്ത്രീകൾ അസൂയപ്പെടുന്ന സെക്സ് അപ്പീലിനെ കുറിച്ച് അവർ ബോധവതിയെ അല്ല..
ജീവിക്കാൻ അവർ ജോലി ചെയ്തു..
അതവരുടെ തൊഴിലാണ്.
ഒരു പക്ഷെ, അവരുടേത് നിർഭാഗ്യകരമായ അവസ്ഥ ആണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം എങ്കിലും..
നട്ടെല്ലുള്ള ഒരു പെണ്ണാണ് അവർ… !
കുടുംബത്തിനു വേണ്ടി അത്തരം രംഗങ്ങളിൽ നടിച്ചു എന്ന ഒരുത്തരം അവർക്കുണ്ട്…
സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു വീഴുന്ന, ലാളനയുടെ അമിതാഹ്ലാദത്തിൽ വളർന്നു ജീവിക്കുന്ന ആർക്കും മനസ്സിലാകാത്ത ഭാഷയാണ് അവരുടേത്..
ചങ്കുറപ്പോടെ, മുഖമുയർത്തി, വ്യക്തമായ ഉത്തരങ്ങൾ നൽകാൻ അവർക്ക് ജീവിതത്തിൽ നിന്നും കിട്ടിയ പാഠങ്ങൾ ധാരാളമുണ്ട്..
ചേർത്ത് പിടിച്ചു പോയ്‌.. 😘

Related Topics

Share this story