Times Kerala

നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ; യുവതിയുടെ കുറിപ്പ് വൈറൽ

 
നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ; യുവതിയുടെ കുറിപ്പ് വൈറൽ

ആർത്തവ ദിനങ്ങളിൽ വേദന സഹിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഈ അവസ്ഥ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും ഒരു ബാഗ് വേണമെന്ന് പറഞ്ഞുകൊണ്ടാണ് കൊണ്ടാണ് ഹരിത പദ്മനാഭന്‍ എന്ന യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മൾ കാണുന്ന നാപ്കിൻ പരസ്യത്തിൽ പെണ്ണുങ്ങൾ ഓടി ചാടി നടക്കുന്നത് പോലെയല്ല പീരീഡ്സിന്റെ ശരിക്കുമുള്ള ദിവസങ്ങൾ.

പുരുഷന്മാർക്കു ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത, അവർ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കേണ്ട തുടർച്ചയായ ഏഴ് ദിവസത്തെ ബ്ലീഡിങ് 🔴

ചിലർക്കതു സാധരണ ദിവസം പോലെ ആണേൽ, ചിലർക്കത് നരക വേദനയാണ്. അടിവയറ്റിൽ തുളച്ചു കയറുന്ന വേദനയിൽ തുടങ്ങി, നടുവേദന, തലകറക്കം, muscle pain, vomiting തുടങ്ങി, നിക്കാനോ, ഇരിക്കാനോ, കിടക്കാനോ പറ്റാത്ത അവസ്ഥ.

അതിനിടയിൽ എവിടന്നോ കയറി വരുന്ന ദേഷ്യവും, വാശിയും, സങ്കടവും, frustration ഉം അടങ്ങിയ ഒരു പ്രത്യേക മാനസികാവസ്ഥ. ഇത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.

അമ്മയും, ഭാര്യയും, മകളും, സഹോദരിയും, പാട്നറും, സുഹൃത്തും എല്ലാം ഈ അവസ്ഥയിലൂടെ ആണ് കടന്നു പോവുന്നത്. ഇത് തരണം ചെയ്യാൻ എല്ലാവർക്കും ഒരു ബാഗ് വേണം.

A Bag Full Of Love

Related Topics

Share this story