Times Kerala

മൺസൂൺ ബംപർ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

 
മൺസൂൺ ബംപർ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം:ഇത്തവണത്തെ മൺസൂൺ ബംപർ 5 കോടി ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ MD 240331 നമ്പർ ടിക്കറ്റിന്. ഏജന്റ് ജയകുമാറാണു ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ MA 191059, MB 250222, MC 170435, MD 343594 അടക്കം അഞ്ചു നമ്പറുകളിലുളള ടിക്കറ്റുകൾക്ക് വീതമാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ജൂലൈ 30ന് നടത്താനിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 12 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചതെന്നും അതിൽ 11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയെന്നും പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story