Times Kerala

പ്രളയഭീതി.! ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകളും, മത്സ്യത്തൊഴിലാളികളും നിലമ്പൂരിലെത്തി

 
പ്രളയഭീതി.!  ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകളും, മത്സ്യത്തൊഴിലാളികളും നിലമ്പൂരിലെത്തി

മലപ്പുറം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴുയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. മൂന്നാമത്തെ പ്രളയ സാധ്യതയും കേന്ദ്രങ്ങൾ തള്ളിക്കളയുന്നു. ഈ പശ്ചാത്തലത്തിൽ പ്രളയത്തെ നേരിടാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ബോട്ടുകൾ നിലമ്പൂരിലെത്തി. പൊന്നാനിയിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവരും ഏഴ് ബോട്ടുകളിലായി എത്തി. നിലമ്പൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് ഇറക്കിയ ബോട്ടുകൾ പി.വി.അൻവർ എം.എൽ.എ, സബ് കലക്ടർ കെ.എസ്.അഞ്ജു, നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്ര ബോസ് അഗ്നിശമന സേന നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർ എം.അബ്ദുൾ ഗഫൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. 2019ലെ പ്രളയത്തിൽ കനത്ത നാശനഷ്ടം ഏറ്റുവാങ്ങിയ പോത്തുക്കൽ, എടക്കര പഞ്ചായത്തുകളിലേക്കാണ് ആദ്യ ബോട്ടുകൾ കൊണ്ടുപോയത്. വഴിക്കടവ്, കരുളായി, ചാലിയാർ, മൂത്തേടം പഞ്ചായത്തുകളിലേക്കും ബോട്ടുകൾ എത്തിക്കും. നിലമ്പൂരിൽ കനത്ത മഴ തുടരുന്നതും, ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കണക്കിലെടുത്തുമാണ് ബോട്ടുകൾ നേരത്തെ എത്തിച്ചത്.

Related Topics

Share this story