Times Kerala

തിരുവല്ലയിൽ അജ്ഞാത മൃതദേഹം; 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് നിരണം തേവേരി കടവിന് സമീപം

 
തിരുവല്ലയിൽ അജ്ഞാത മൃതദേഹം;  45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് നിരണം തേവേരി കടവിന് സമീപം

പത്തനംതിട്ട: തിരുവല്ലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പമ്പാ നദിയിൽ നിരണം തേവേരി കടവിന് സമീപത്തയാണ് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ കടവിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം അഞ്ച് ദിവസം പഴക്കമുണ്ട്. പുളിക്കീഴ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story