Nature

22 എന്ന സംഖ്യയും താജ്മഹലും തമ്മിൽ ഒരു ബന്ധമുണ്ട്.!!

ലോകത്ത് എവിടെനിന്നും, ഏതു കാലത്തും വരുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കാനായി പണികഴിപ്പിച്ച നിർമിതികൾ നിരവധിയുണ്ട് നമ്മുടെ ഭാരതത്തിൽ. പൗരാണിക കാലം മുതൽ നിർമ്മിക്കപ്പെട്ട വിസ്മയങ്ങൾ ഭാരതത്തിന്റെ വിവിധ ദേശങ്ങളിൽ ഇപ്പോഴും നശിക്കപ്പെടാതെ നിലകൊള്ളുന്നു. അതിൽ ഒന്നാണ് താജ്‌മഹൽ, പക്ഷെ മറ്റേതു വിസ്മയത്തെക്കാൾ താജ്‌മഹൽ എടുത്ത് കാണിക്കപ്പെടുന്നത് ഒരുപക്ഷെ അതിനു പിന്നിൽ ഒളിഞ്ഞു കിടക്കുന്ന ചില നിഗൂഢതകൾ കൊണ്ടായിരിക്കും. ചരിത്രത്തിലും കെട്ടുകഥകളിലും താജ്മഹൽ ഒരു നിഗൂഢ വിസ്മയമാണ്. പ്രണയത്തിന്റെ പ്രതീകമായാണ് താജ്മഹലിനെ വിശേഷിപ്പിക്കുന്നത്. താജ്മഹലിനെ കുറിച്ച് പറയുമ്പോൾ ചില നാടോടി കഥകളിലെന്ന പോലെ ഷാജഹാന്റെയും മുംതാസിന്റെയും പ്രണയകഥയാണ് പറയപ്പെടുന്നത്. മുംതാസിന്റെ ഓർമയ്ക്കായി ഷാജഹാൻ നിർമിച്ച സ്മാരകമാണ് താജ്‌മഹൽ. ഇതൊരുപക്ഷേ ചരിത്രമായിരിക്കാം കെട്ടുകഥയായിരിക്കാം പക്ഷെ യമുന നദിയുടെ കരയിൽ തീർത്ത ആ മാർബിൾ കൊട്ടാരം ശരിക്കും ഒരു വിസ്മയം തന്നെയാണ്. സഞ്ചാരികളെ വശീകരിക്കുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വച്ച ഒരു വിസ്മയം.

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ നിർമാണം 1631 ൽ ആരംഭിച്ചു.1653 ൽ പൂർത്തിയാക്കിയെന്നാണ് ചരിത്രം പറയുന്നത്. താജ്മഹൽ എന്ന നിർമാണ വിസ്മയത്തിനു പിന്നിലെ ചില കൗതുക കാര്യങ്ങൾ ഇതാണ്. വെള്ള മാർബിളിൽ പണി തീർത്ത താജ്മഹലിന്റെ നിറമെന്താണെന്ന് ഒരു കുസൃതി ചോദ്യം ചോദിച്ചാൽ ഉത്തരം വെള്ള എന്നായിരിക്കും. എന്നാൽ നിങ്ങൾക്ക് സ്വർണ്ണ നിറത്തിൽ താജ്മഹലിനെ കാണാനാകും നിലാവുള്ള രാത്രിയിൽ താജ്‌മഹൽ സ്വർണ്ണ തിളക്കത്തിലായിരിക്കും. അതിരാവിലെ എഴുനേറ്റ് നോക്കിയാൽ പിങ്ക് നിറമുള്ള താജ്മഹലാണ് നിങ്ങൾക്ക് കാണാൻ കഴിയുക. 22 എന്ന സംഖ്യയും താജ്മഹലും തമ്മിൽ ഒരു ബന്ധമുണ്ട്. താജ്മഹൽ പണി തീർക്കാൻ ഏകദേശം 22 വർഷം എടുത്തു എന്നതാണ് ചരിത്രം. 22000 തൊഴിലാളികൾ ചേർന്നാണത്രെ താജ്മഹൽ പണിതീർത്തത്. ഘട്ടം ഘട്ടമായാണ് ഈ വിസ്മയം പണി തീർത്തത്. താജ്മഹലിന് ചുറ്റുമായി നാല് മിനാരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ മിനാരങ്ങൾ തകരുകയാണെങ്കിൽ അതുമൂലം താജ്മഹലിന് നഷ്ടം സംഭവിക്കരുത് എന്ന രീതിയിൽ പുറത്തേക്ക് ചാരിച്ചാണ് ഇവ പണിതീർത്തിട്ടുള്ളത്. നാല് വ്യത്യസ്ത വസ്തു നിർമാണ ശൈലിയിലാണ് താജ്മഹൽ നിർമിച്ചത്. പേർഷ്യൻ, തുർക്കി, ഇന്ത്യൻ, ഇസ്ലാമിക് വസ്തു വിദ്യ താജ്മഹലിന്റെ നിർമാണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

താജ്മഹലിലെ നിർമാണത്തിന് ചില ചൈനീസ് ബന്ധങ്ങളുമുണ്ട് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ക്രിസ്റ്റലുകളാണ് താജ്മഹലിന്റെ അലങ്കാര പണികൾക്ക് ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിൽ നിന്നും ടിബറ്റിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള ചില വിലപിടിപ്പുള്ള കല്ലുകളും താജ്മഹലിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. താജ്മഹൽ പണിയിച്ച ഷാജഹാന്റെ മനസിൽ തോന്നിയത്രേ, ഇതുപോലെ ഒരു നിർമിധി ഇനി ലോകത്തു ഉണ്ടാകാൻ പാടില്ലെന്നും ഇത്തരത്തിൽ ഒരു നിർമിധി വേറെ ഉണ്ടാകാതിരിക്കാൻ താജ്മഹൽ നിർമിച്ച തൊഴിലാളികളുടെ കൈ വെട്ടിമാറ്റാൻ ഷാജഹാൻ ഉത്തരവിട്ടു എന്നൊരു കഥയും പ്രചാരത്തിലുണ്ട്.

കറുത്ത നിറത്തിൽ മറ്റൊരു താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ഒരുങ്ങിയെന്ന മറ്റൊരു കഥകൂടി പ്രചരിക്കുന്നുണ്ട്. യമുന നദിയുടെ മറുകരയിൽ താജ്മഹലിന് അഭിമുഖമായി ഒരു കറുത്ത താജ്മഹൽ പണിയാൻ ഷാജഹാൻ ആഗ്രഹിച്ചിരുന്നു എന്നാണ് കഥ. അപ്പോഴേക്കും മകൻ ഔറങ്ഗസീബ് ഷാജാഹനെ തടവിലാക്കിയെന്നും കഥയിൽ പറയുന്നുണ്ട്. അവിടെ കണ്ടെത്തിയ കറുത്ത മാർബിൾ ശേഖരമാണ് കഥയെ ബലപ്പെടുത്തിയത് പ്രണയത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്ന താജ്മഹൽ ഒരു ശവകുടീരമാണെന്ന കാര്യമാണ് വാസ്തവം മുംതാസിന്റെയും ഷാജഹാനിന്റേയും ശവകുടീരങ്ങൾ താജ്മഹലിന്റെ അകത്ത് കാണാം, ഷാജന്റെയും മുംതാസിന്റെയും ശവകുടീരം കാണാൻ പൊതുജനങ്ങൾക്ക് അനുവാദമില്ല. താജ്മഹലിന്റെ അകത്തെ അറയുടെ താഴെയാണ് ഇരു ശവകുടീരങ്ങളും സ്ഥിതിചെയ്യുന്നത് ഇതിൽ കാര്യമായ അലങ്കാര പണികൾ ഒന്നുമില്ല ശവകുടീരം അലങ്കരിക്കുന്നത് ഇസ്ലാമിക മതത്തിനു എതിരാണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.