Times Kerala

മോദിയുടെ ‘ മേഘ സന്ദേശത്തെ’ പ​രി​ഹ​സി​ച്ച്‌ ബോളിവുഡ് നടി ഊ​ര്‍​മി​ള മണ്ടോത്കര്‍

 
മോദിയുടെ ‘ മേഘ സന്ദേശത്തെ’ പ​രി​ഹ​സി​ച്ച്‌ ബോളിവുഡ് നടി ഊ​ര്‍​മി​ള മണ്ടോത്കര്‍

മും​ബൈ: ഇന്ത്യന്‍ വ്യോമസേന ബാലക്കോട്ട് നടത്തിയ ആക്രമണത്തില്‍ മേ​ഘ​ങ്ങ​ള്‍ക്ക് റ​ഡാ​ര്‍ ത​രം​ഗ​ങ്ങ​ളെ മ​റ​ക്കാനുള്ള കഴിവുണ്ടെന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ പ​രി​ഹ​സി​ച്ച്‌ മും​ബൈ​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ഊ​ര്‍​മി​ള മ​തോ​ന്ദ്ക​ര്‍. ട്വി​റ്റ​റി​ല്‍ വ​ള​ര്‍​ത്തു​നാ​യ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മി​ട്ടാ​ണ് ഊ​ര്‍​മി​ള​യു​ടെ രൂക്ഷ പ​രി​ഹാ​സം.

പ്രധാന മന്ത്രിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു ട്വീ​റ്റ്. ‘ദൈ​വ​മേ ന​ന്ദി. തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണ്. മേ​ഘ​ങ്ങ​ളി​ല്ല. എ​ന്‍റെ റോ​മി​യോ​യു​ടെ ചെ​വി​ക​ളി​ല്‍ റ​ഡാ​ര്‍ സി​ഗ്ന​ലു​ക​ള്‍ ന​ന്നാ​യി ല​ഭി​ക്കും’- അ​വ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. മോ​ദി പ​ത്ര​സ​മ്മേ​ള​നം വി​ളി​ക്കാ​ത്ത​തു ന​ന്നാ​യെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ അ​ബ​ദ്ധ​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര എഴുതേണ്ടി വന്നേനെയെന്നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ക​ഴി​ഞ്ഞ ദി​വ​സം പ​രി​ഹ​സി​ച്ചി​രു​ന്നു.

Thank God for the clear sky and no clouds so that my pet Romeo’s ears can get the clear RADAR signals 藍 pic.twitter.com/lbgtmIo59L

— Urmila Matondkar (@OfficialUrmila) May 13, 2019

ബാ​ലാ​ക്കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്താ​ന്‍ താ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​തെ​ന്നും മേ​ഘ​ങ്ങ​ള്‍ നി​റ​ഞ്ഞ​തി​നാ​ല്‍ ന​മ്മു​ടെ വി​മാ​ന​ങ്ങ​ളെ പാ​ക്കി​സ്ഥാ​ന്‍ റ​ഡാ​റു​ക​ള്‍​ക്കു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു താ​ന്‍ ഉ​പ​ദേ​ശി​ച്ച​താ​യും ഒരു അഭിമുഖത്തില്‍ മോദി പറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ട്രോളുകള്‍ക്ക് കാരണമായത്.

Related Topics

Share this story