ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സിഇഒ രാജി സമര്‍പ്പിച്ചു
May 14, 2019, 12:13 IST
ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സിഇഒയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കമ്ബനി അധികൃതരോ അമിത് അഗര്‍വാളോ തയാറായിട്ടില്ല.