ക​മ​ല്‍​ഹാ​സ​ന്‍റെ നാ​വ​രി​യണമെന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി..!

ചെ​ന്നൈ: വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വുമായ ക​മ​ല്‍​ഹാ​സ​ന്‍റെ നാ​വ​രി​യ​ണ​മെ​ന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി. ഗാ​ന്ധി​ജി​യെ വ​ധി​ച്ച നാ​ഥു​റാം ഗോ​ഡ്സെ ആദ്യ ഹി​ന്ദു ഭീ​ക​ര​വാ​ദി​യാ​യി​രു​ന്നെ​ന്ന ക​മ​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

‘സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ ഭീ​ക​ര​വാ​ദി ഒ​രു ഹി​ന്ദു​വാ​ണെ​ന്ന് അ​യാ​ള്‍ പ​റ​ഞ്ഞു. അ​യാ​ളു​ടെ ആ ​നാ​വ​രി​യ​ണം. തീ​വ്ര​വാ​ദ​ത്തി​നു മ​ത​മി​ല്ല, ഹി​ന്ദു​വെ​ന്നോ മു​സ്ലി​മെ​ന്നോ ക്രി​സ്ത്യാ​നി​യെ​ന്നോ ഇ​ല്ല- ബാ​ലാ​ജി കൂട്ടിച്ചേര്‍ത്തു . ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി കുറ്റപ്പെടുത്തി.

അ​റ​വാ ​കു​റി​ച്ചി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ്, സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഭീ​ക​ര​വാ​ദി മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ കൊ​ല​യാ​ളി​യാ​യ നാ​ഥു​റാം ഗോ​ഡ്സെ​യാണെന്ന് ക​മ​ല്‍​ പരാമര്‍ശിച്ചത് .വി​വി​ധ മ​ത​വി​ശ്വാ​സ​ങ്ങ​ള്‍ സ​ഹ​വ​ര്‍​ത്തി​ത്വ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ന്ത്യ​യാ​ണു താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Loading...
You might also like

Leave A Reply

Your email address will not be published.