Times Kerala

വണ്‍ പ്ലസ്സിന്റെ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകളായ വണ്‍പ്ലസ് 7നും, വണ്‍പ്ലസ് 7 പ്രോയും ഇന്ന് ഇന്ത്യയില്‍ എത്തും

 
വണ്‍ പ്ലസ്സിന്റെ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകളായ വണ്‍പ്ലസ് 7നും, വണ്‍പ്ലസ് 7 പ്രോയും ഇന്ന് ഇന്ത്യയില്‍ എത്തും

വണ്‍ പ്ലസ്സിന്റെ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകളായ വണ്‍പ്ലസ് 7നും, വണ്‍പ്ലസ് 7 പ്രോയും ഇന്ന് ഇന്ത്യയില്‍ എത്തും. ഫ്ലാഗ്ഷിപ് ഫോണുകള്‍ ഇറക്കുന്ന വണ്‍പ്ലസിന്റെ എല്ലാ ഫോണുകളും ഹിറ്റാണ്.

വണ്‍പ്ലസ് 7 പ്രൊ ആണ് ഏറ്റവും കൂടുതല്‍ പ്രത്യേകതകള്‍ ഉള്ള ഫോണ്‍. സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസറാണ് ഫോണിനുള്ളത്. വണ്‍ പ്ലസിന്റെ 6T എന്ന മോഡലുകള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മോഡുലകളാണ് ഇവ. ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

1440×3120 പിക്‌സല്‍ റെസൊല്യൂഷനില്‍ ഉള്ള ഫോണിന് ക്വിക്ക് ചാര്‍ജിങ് ഫീച്ചറും ഉണ്ട്. 4000 എംഎഎച്ച്‌ ആണ് ഫോണിന്റെ ബാറ്ററി. 48എംപി, 16എംപി, 8എംപി എന്നിങ്ങനെയാണ് ക്യാമറ. ആമസോണിലൂടെയാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

Related Topics

Share this story