Times Kerala

ചെമ്പന്‍ വിനോദ് ജോസ്- വിനയ് ഫോര്‍ട്ട് ചിത്രം ‘ഉറമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക് റീമേക്ക്

 
ചെമ്പന്‍ വിനോദ് ജോസ്- വിനയ് ഫോര്‍ട്ട് ചിത്രം  ‘ഉറമ്പുകള്‍ ഉറങ്ങാറില്ല’ തമിഴിലേക്ക് റീമേക്ക്

ചെമ്പന്‍ വിനോദ് ജോസ്- വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രമാണ്  ‘ഉറമ്പുകള്‍ ഉറങ്ങാറില്ല’. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ജിജു അശോക് തന്നെയാണ് തമിഴ് റീമേക്കും ഒരുക്കുന്നത്.

”സിനിമയുടെ തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയായി. തമിഴ് പ്രേക്ഷകര്‍ക്കായി ഇത് നന്നായി ട്യൂണ്‍ ചെയ്യുക മാത്രമാണ് അവശേഷിക്കുന്നത്. പ്രൊഡക്ഷന്‍ ഹൗസ് തീരുമാനമായി, രണ്ടാഴ്ചയ്ക്കുള്ളില്‍ കാസ്റ്റിംഗ് നടത്തും. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കണമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍”എന്ന് ജിജു അശോകന്‍ പറയുന്നത് .

Related Topics

Share this story