Times Kerala

ആരും എന്നെ ചലഞ്ച് ചെയ്‍തില്ല., എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു..; ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് ഏറ്റെടുത്ത് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും

 
ആരും എന്നെ ചലഞ്ച് ചെയ്‍തില്ല., എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു..; ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് ഏറ്റെടുത്ത് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും

ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. പാട്ട് മാത്രമല്ല അഭിനയവും ഡാനന്‍സുമെല്ലാം ഇവര്‍ പരീക്ഷിക്കാറുണ്ട്. ഇപ്പോളിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ചുമായി എത്തിരിക്കുകയാണ് വിധു പ്രതാപും ദീപ്തിയും.

തന്നെ ആരും ചലഞ്ച് ചെയ്തില്ല എങ്കിലും താനും പോസ്റ്റ് ചെയ്യുകയാണെന്ന് കുറിച്ചാണ് വിധു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യയുമായുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. പക്ഷേ, ഫോട്ടോ ബ്ലാക് ആന്‍റ് വൈറ്റ് അല്ലാ എന്നതാണ് പോസ്റ്റിലെ ട്വിസ്റ്റ്.. തന്‍റെ ഭാര്യയുടെ കൂടെ നില്‍ക്കുമ്പോള്‍ താന്‍ ബ്ലാക്കും ഭാര്യ ദീപ്തി വൈറ്റുമാണ് എന്നാണ് വിധു പറയുന്നത് .

ആരും എന്നെ ചലഞ്ച് ചെയ്‍തില്ല. എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു. എന്‍റെ വക ഒരു ബ്ലാക് ആൻഡ് വൈറ്റ് പടം എന്നാണ് വിധു പ്രതാപ് ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ട് എഴുതിയിരിക്കുന്നത്.

Related Topics

Share this story