Times Kerala

വീട്ടിലെ ഏദൻതോട്ടം പരിചയപ്പെടുത്തി അനു സിത്താര..;വീഡിയോ 

 
വീട്ടിലെ ഏദൻതോട്ടം പരിചയപ്പെടുത്തി അനു സിത്താര..;വീഡിയോ 

നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി തോട്ടവും കുളവുമൊക്കെ ചേർന്നതാണ് നടി അനു സിത്താരയുടെ ഏദൻതോട്ടം. ഓരോ ചെടിയും വിശദമായി അനു സിത്താര വീഡിയോയിലൂടെ പരിചയപ്പെടുത്തി.

ഓറഞ്ച്, അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ.. ഇങ്ങനെ നീളുന്നു അനു സിത്താരയുടെ ഏദൻതോട്ടത്തിലെ പഴങ്ങളുടെ പട്ടിക. തുമ്പ, രാമതുളസി, ചീര, എള്ള്, മഞ്ഞൾ.. ചിലത് തനിയെ ഉണ്ടായതാണെങ്കിൽ ചിലത് നട്ടുപിടിപ്പിച്ചതാണ്.

ഏദൻ തോട്ടത്തിലെ വിശേഷങ്ങളും മറ്റും പരിചയപ്പെടുത്തിയ വിഡിയോയുടെ അവസാന ഭാഗത്ത് എയർ ഗൺ പരിചയപ്പെടുത്തുന്നുണ്ട്. എന്നാൽ എയർഗൺ ലോഡ് ചെയ്യാനുള്ള അനുവിന്‍റെ ശ്രമം പാളുന്നു. അവസാനം ഭർത്താവ് വിഷ്ണു തന്നെ വന്ന് ലോ‍‍‍ഡ് ചെയ്ത് നൽകുന്നു.

Related Topics

Share this story