Times Kerala

ഓണ്‍ലൈന്‍- ബി.എസ് സി ഡിഗ്രി ഇന്‍ പ്രോഗ്രാമിങ്ങ് ആന്‍ഡ് ഡാറ്റാ സയന്‍സ്- ലേക്ക് ഐ ഐ ടി മദ്രാസ് അപേക്ഷകള്‍ ക്ഷണിക്കുന്നു

 
ഓണ്‍ലൈന്‍- ബി.എസ് സി ഡിഗ്രി ഇന്‍ പ്രോഗ്രാമിങ്ങ് ആന്‍ഡ് ഡാറ്റാ സയന്‍സ്- ലേക്ക് ഐ ഐ ടി മദ്രാസ് അപേക്ഷകള്‍ ക്ഷണിക്കുന്നു

കൊച്ചി ,4 ആഗസ്റ്റ് 2020 : എന്‍ ഐ ആര്‍ എഫ് ഇന്ത്യ റാങ്കിങ്ങ് 2020-ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് (ഐ ഐ ടി മദ്രാസ് ) ലോകത്തിലെ തന്നെ ആദ്യത്തെ ഓണ്‍ലൈന്‍ ബി.എസ് സി ഡിഗ്രി ഇന്‍ പ്രോഗ്രാമിങ് ആന്‍ഡ് ഡാറ്റാ സയന്‍സ് എന്ന പുതിയതായി ആരംഭിച്ച കോഴ്‌സിലേക്ക് ഉള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു . യോഗ്യത പ്രക്രിയ-ലേക്ക് ഉള്ള അപേക്ഷ ഫോം വിദ്യാര്‍ത്ഥികള്‍ക്ക് പൂരിപ്പിക്കാവുന്നതാണ്. തുടര്‍ന്ന് ആവിശ്യരേഖകള്‍ അപ്ലോഡ് ചെയുകയും അപേക്ഷ ഫീസ് ആയ 3000 രൂപ അടക്കുകയൂം വേണം. ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത പരീക്ഷയിലേക്ക് ഉള്ള 4 ആഴ്ചയുടെ കോഴ്‌സ് ലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് https://www.onlinedegree.iitm.ac.in. എന്ന വെബ്‌സൈറ്റില്‍ അപേക്ഷകള്‍ പൂരിപ്പിക്കാവുന്നതാണ്. പരമാവധി 2,50,000 അപേക്ഷകള്‍ മാത്രം ആണ് സ്വീകരിക്കുകയുള്ളൂ. 2,50,000 അപേക്ഷകള്‍ ലഭിക്കുന്ന പക്ഷമോ അല്ലെങ്കില്‍ 15 സെപ്റ്റംബര്‍ 2020നോ അപേക്ഷഫോം സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതാണ്.

പത്താം ക്ലാസ്സില്‍ ഇംഗ്ലീഷ്,കണക്ക് പഠിച്ച പ്ലസ് ടു പാസ്സായ ആര്‍ക്കും ഈ പ്രോഗ്രാമില്‍ ചേരാവുന്നതാണ്. 2020-ല്‍ പ്ലസ് ടു പരീക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേഷിക്കാവുന്നതാണ്. വയസ്സ്, പഠനമേഖല, ദൂരപരിമിതി മുതലായ തടസ്സങ്ങളെ മറികടന്നു, പ്രോഗ്രാമ്മിങ്ങ് ആന്‍ഡ് ഡാറ്റാ സയന്‍സില്‍ താത്പര്യം ഉള്ള ഏവര്‍ക്കും ലോകോത്തരമായ പാഠ്യപദ്ധതി നല്‍കണം എന്ന് ഐഐടി മദ്രാസ് ലക്ഷ്യം വെക്കുന്നു. അതിനാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിരുദധാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ കോഴ്‌സ് ലേക്ക് ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.onlinedegree.iitm.ac.in സന്ദര്‍ശിക്കുക.

Related Topics

Share this story