Times Kerala

കോഴിക്കോട് 34കാരിയായ ഗർഭിണിക്ക് കൊവിഡ്; ഗർഭസ്ഥ ശിശു മരിച്ചു

 
കോഴിക്കോട് 34കാരിയായ ഗർഭിണിക്ക് കൊവിഡ്; ഗർഭസ്ഥ ശിശു മരിച്ചു

കോഴിക്കോട്: മുക്കത്ത് 34 കാരിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഗർഭാവസ്ഥയിലുള്ള ഏഴ് മാസം പ്രായമായ കുട്ടി മരിച്ചു. മുക്കം അഗസ്ത്യൻ മുഴി സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ ചികിത്സക്കെത്തിയസ്വകാര്യ ആശുപത്രി അണുവിമുക്തമാക്കി. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു.

Related Topics

Share this story