Times Kerala

കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടുമ്പോൾ അമ്മയുടെ കയ്യിലുണ്ടായിരുന്നത് 100 രൂപ, അമ്മയുടെ അക്കൗണ്ടില്‍ ആകെയുള്ളത് 13 രൂപ; സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെങ്കിൽ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നുവെന്ന് കുടുംബം

 
കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടുമ്പോൾ അമ്മയുടെ കയ്യിലുണ്ടായിരുന്നത് 100 രൂപ, അമ്മയുടെ അക്കൗണ്ടില്‍ ആകെയുള്ളത് 13 രൂപ; സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെങ്കിൽ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നുവെന്ന് കുടുംബം

കൊച്ചി: വാടകവീട്ടില്‍ നിന്ന് പൃഥ്വിരാജിനെയും തോളത്തിട്ട് ആശുപത്രിയിലേക്ക് ഓടുമ്പോൾ അമ്മ നന്ദിനിയുടെ കെെയിലുണ്ടായിരുന്നത് ആകെ 100രൂപ മാത്രം. അമ്മൂമ്മ യശോദയുടെ ബാങ്ക് അക്കൗണ്ടില്‍ വെറും 13 രൂപയും. നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരനുമായി അമ്മയും അമ്മൂമ്മയും സര്‍ക്കാര്‍ ആശുപത്രികളില്‍ കയറിയിറങ്ങിയത് പണമില്ലാതിരുന്നതിനാൽ. കുഞ്ഞിന് ഒന്‍പത് മാസം മാത്രം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു നന്ദിനി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിയായിരുന്നു ഏക ആശ്രയം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതോടെ യെശോദ വീട്ടുജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് മൂവരും കഴിഞ്ഞിരുന്നത്. കയ്യിൽ പണമില്ലാതിരുന്നതിനാലാണ് കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് കുഞ്ഞിനേയും കൊണ്ട് പോകേണ്ടി വന്നപ്പോഴും ഇവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതിരുന്നത്. അതേസമയം, സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കൊച്ചുമകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു അമ്മൂമ്മ യശോദയും പറയുന്നത്.

Related Topics

Share this story