Times Kerala

സിനിമയിലും ജീവിതത്തിലും ഒരിക്കല്‍ പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റെതെന്ന പേരില്‍ ആഘോഷിക്കുന്നത്..;നടൻ മധു

 
സിനിമയിലും ജീവിതത്തിലും ഒരിക്കല്‍ പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റെതെന്ന പേരില്‍ ആഘോഷിക്കുന്നത്..;നടൻ മധു

മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു.ഇപ്പോളിതാ സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി നല്‍കിയ ജയനെ മിമിക്രിക്കാര്‍ ശരിക്കും അപഹസിക്കുകയാണെന്നാണ്  മധു പറയുന്നത്.

“നാല്‍പത്തിയൊന്നാമത്തെ വയസ്സിലാണ് ജയന്‍ മരണപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി ജീവന്‍ ബലി കൊടുത്ത ജയനെ പിന്നീട് മിമിക്രിക്കാര്‍ എന്തുമാത്രം അപഹസിച്ചു എന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്.

അനുകരണം കലയാണെങ്കില്‍ ജയനെ ഇങ്ങനെയായിരുന്നുവോ അവതരിപ്പിക്കേണ്ടിയിരുന്നത്. സിനിമയിലും ജീവിതത്തിലും ഒരിക്കല്‍ പോലും ജയന്‍ പറഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ലാത്ത ഡയലോഗുകളാണ് ഇന്നത്തെ തലമുറ ജയന്റെതെന്ന പേരില്‍ ആഘോഷിക്കുന്നത്. ഇതൊന്നുമായിരുന്നില്ല ജയന്‍”.

Related Topics

Share this story