Times Kerala

കെ‌ജി‌എഫ്:ചാപ്റ്റർ 2വിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു..!

 
കെ‌ജി‌എഫ്:ചാപ്റ്റർ 2വിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു..!

കെ‌ജി‌എഫ്:ചാപ്റ്റർ 2വിന്റെ ചിത്രീകരണം രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുന്നു എന്ന്  റിപ്പോർട്ട്.ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണിത്.

സെറ്റുകളിൽ ഒരു ഡോക്ടറെയും രണ്ട് നഴ്‌സുമാരെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. ഷൂട്ടിന്റെ ഷെഡ്യൂൾ പൂർത്തിയാകുന്നതു വരെ ഷൂട്ടിംഗ് ടീമിലുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല എന്ന് മാത്രമല്ല ഇവരെ ദിവസേന പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യും.

ചിത്രത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിലെ സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

Related Topics

Share this story