Times Kerala

വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍..; മകള്‍ അലംകൃതയുടെ പുതിയ നിബന്ധനകൾ പങ്കുവെച്ച് സുപ്രിയ മേനോന്‍

 
വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍..; മകള്‍ അലംകൃതയുടെ പുതിയ നിബന്ധനകൾ പങ്കുവെച്ച് സുപ്രിയ മേനോന്‍

കൾ അലംകൃത മേനോൻ എന്ന അല്ലിമോളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികം പോസ്റ്റ് ചെയ്യാറില്ലെങ്കിലും പൃഥ്വിരാജും സുപ്രിയയും മകളുടെ കുറുമ്പുകളും വിശേഷങ്ങളുമൊക്കെ ഇടയ്ക്ക് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ മകള്‍ അലംകൃതയുടെ പുതിയ നിബന്ധനകളാണ് സുപ്രിയ മേനോന്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

”വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍… ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..” എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിച്ചത്. ”ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കൈയടിക്കണം” എന്നിങ്ങനെയാണ് അല്ലിയുടെ നിബന്ധനകള്‍.

അല്ലി മോളുടെ നിയമങ്ങളൊക്കെ പാലിച്ച് നിന്നാല്‍ രണ്ടുപേര്‍ക്കും വീട്ടില്‍ താമസിക്കാം, അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കിവിടാനുള്ള സാദ്ധ്യതയുണ്ട് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നത്.

 

View this post on Instagram

 

Rules for mamma & Daada to live in the house by Ally! #FreshlyServedRules👀Being bossed around by a 5 year old!

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Related Topics

Share this story