Times Kerala

സെറീനക്ക് വിജയത്തുടക്കം

 
സെറീനക്ക് വിജയത്തുടക്കം

റോം: ഇറ്റാലിയന്‍ ഓപണില്‍ സെറീന വില്യംസിന് വിജയത്തോടെ തുടക്കം. പരിക്കില്‍നിന്ന് മോചിതയായ ശേഷം കോര്‍ട്ടിലിറങ്ങിയ അമേരിക്കന്‍ താരം സ്വീഡന്റെ റബേക്ക പീറ്റേഴ്‌സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് തുടക്കമിട്ടത്. സ്‌കോര്‍: 6-4, 6-2.

കഴിഞ്ഞ മാര്‍ച്ചില്‍ മിയാമി ഓപണിനിടെ കാല്‍മുട്ടിലെ പരിക്ക് കാരണം പിന്‍വാങ്ങിയ സെറീന മാസങ്ങള്‍ക്കുശേഷമാണ് കോര്‍ട്ടിലെത്തിയത്. റോമില്‍ നാലു തവണ ജേതാവായ സെറീന 2016ലാണ് ഇവിടെ അവസാനമായി കിരീടമണിഞ്ഞത്. രണ്ടാം റൗണ്ടില്‍ സഹോദരി വീനസോ ബെല്‍ജിയത്തിന്റെ എലിസെ മെര്‍ടന്‍സോ ആവും എതിരാളി.

Related Topics

Share this story