Times Kerala

സോഫ്ട് വെയര്‍ തകരാര്‍ മൂലം ആധാര്‍ സേവന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

 
സോഫ്ട് വെയര്‍ തകരാര്‍ മൂലം ആധാര്‍ സേവന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: സോഫ്ട് വെയര്‍ തകരാറിലായതുമൂലം സംസ്ഥാനത്തെ ആധാര്‍ സേവന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്‍റ് ക്ലയന്‍റ് മള്‍ട്ടി പ്ലാറ്റ്‌ഫോം തകരാറിലായതിനെ തുടര്‍ന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പ്രശ്നം പരിഹരിക്കുന്നതുവരെ പുതുതായി ആധാര്‍ എടുക്കാനോ , ആധാറിലെ തെറ്റുകള്‍ തിരുത്താനോ ബയോമെട്രിക് അപ്ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി . സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള തകരാര്‍ സംഭവിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് . കഴിഞ്ഞ മാസം 24 ന് സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്തിരുന്നു . ഇതിനു ശേഷമാണ് പ്രശ്നം ഉടലെടുത്തത്.

Related Topics

Share this story