Times Kerala

വീട്ടമ്മയെ വെ​ട്ടിപ്പരി​ക്കേ​ല്‍​പ്പി​ച്ച സംഭവം: മകളുടെ ഭർത്താവ് അറസ്റ്റിൽ

 
വീട്ടമ്മയെ വെ​ട്ടിപ്പരി​ക്കേ​ല്‍​പ്പി​ച്ച സംഭവം: മകളുടെ ഭർത്താവ് അറസ്റ്റിൽ

വി​ഴി​ഞ്ഞം: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ വി​ഴി​ഞ്ഞം പ​ഴ​യ പ​ള്ളി​ക്ക് സ​മീ​പം വാ​റു​വി​ളാ​ക​ത്ത്പു​ര​യി​ട​ത്തി​ല്‍ അ​നീ​ഷ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ഖി കൊ​ടു​ങ്കാ​റ്റി​ല്‍ ഭാ​ര്യാ പി​താ​വി​നെ ക​ട​ലി​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ച്ച ധ​ന​സ​ഹാ​യ​ത്തി​ന്‍റെ പ​ങ്ക് ന​ല്‍​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Topics

Share this story