Nature

ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം യുവതിയെയും മകളെയും ആറു പേർ ചേർന്ന് കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി

ഭോപ്പാൽ: ഭർത്താവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം യുവതിയെയും മകളെയും ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭർത്താവിനെ മുറിക്കുള്ളിലാക്കിയ ശേഷം 39 കാരിയായ സ്ത്രീയെയും ഇവരുടെ 12 വയസുള്ള മകളെയും ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം യുവതിയുടെ ഭർത്താവിനെ ബന്ദിയാക്കി തുടർന്ന് ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെ പൂട്ടുതകർത്ത് അകത്തുകടന്ന സംഘം ഭർത്താവിനെ ഒരു മുറിയിൽ പൂട്ടിയിട്ടശേഷമാണ് യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവരെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പാടത്തിൽ എത്തിച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഖാർഗോൺ റേഞ്ച്) തിലക് സിംഗ് പറഞ്ഞു. കൂടാതെ, പ്രതികൾ വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു. അതേസമയം,പ്രതികൾക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായും, ഇവരെ പിടികൂടാനായി പോലീസ് സംഘങ്ങളെ അയൽ സംസ്ഥാനത്തെ ബുൾദാന, ജൽഗാവ് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു.

376 ഡി (കൂട്ട ബലാത്സംഗം), 347 (അന്യായമായി തടവിൽ പാർപ്പിക്കുക), 363 (തട്ടിക്കൊണ്ടുപോകൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം എന്നിവപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഷാപൂർ പോലീസ് സ്റ്റേഷൻ ചുമതലയുള്ള സഞ്ജയ് പഥക് പറഞ്ഞു

prd
You might also like

Leave A Reply

Your email address will not be published.