Times Kerala

പഞ്ചാബ് വ്യാജമദ്യ ദുരന്തം; മരണം 98ആയി

 
പഞ്ചാബ് വ്യാജമദ്യ ദുരന്തം; മരണം 98ആയി

ചണ്ഡിഗഡ്: പഞ്ചാബിലെ ടൻ ടരണ്‍ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയി. ഞാറയാഴ്‌ച 12 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. വെള്ളിയാഴ്‌ചയാണ് വ്യാദജമദ്യ ദുരന്തത്തിലെ ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ അമൃതസറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 12 പേര്‍ക്കാണ് ഇവിടെ ജീവൻ നഷ്‌ടമായത്. സംഭവത്തെ തുടർന്ന് ജില്ലയിലെ ഏഴ്‌ എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

Related Topics

Share this story