Times Kerala

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

 
വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

അമരാവതി: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്. അനന്തപുർ ജില്ലയിലെ ധർമവരം പട്ടണത്തിലെ ഫാനി രാജ്, സിരീഷ എന്നിവരാണ്‌ മരിച്ചത്. ജൂലൈ 25 നാണ് കൊവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തും ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ 2.45ഓടെയാണ് ദമ്പതികൾ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related Topics

Share this story