Times Kerala

ചരിത്രനേട്ടത്തിനരികെ സ്‌പേസ് എക്‌സ്.! കമ്പനി വിക്ഷേപിച്ച ആദ്യത്തെ ബഹിരാകാശ പേടകം സഞ്ചാരികളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു

 
ചരിത്രനേട്ടത്തിനരികെ സ്‌പേസ് എക്‌സ്.! കമ്പനി വിക്ഷേപിച്ച ആദ്യത്തെ ബഹിരാകാശ പേടകം സഞ്ചാരികളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു

വാഷിങ്ടണ്‍: ഇലോൺ മസ്ക്കിന്‍റെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപിച്ച ആദ്യത്തെ ബഹിരാകാശ പേടകം സഞ്ചാരികളുമായി ഭൂമിയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച്ച രാത്രിയാണ് സ്പേസ് എക്‌സ് കമ്പനിയുടെ ക്രൂ ഡ്രാഗൺ പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചത്.

അതേസമയം, സ്‌പേസ് എക്‌സ് യാത്രയിലെ ഏറ്റവും പ്രധാനവും നിര്ണായകവുമായ ഘട്ടമാണിത്. പാരച്യൂട്ടുകൾ ഉപയോഗിച്ചുള്ള ലാൻഡിങ്ങാണ് ഏറെ നിർണായകം. നാല് ക്രൂ ഡ്രാഗണ് നാല് പാരച്യൂട്ടുകളാണ് ഉള്ളത്. ഇവ യഥാസമയം വിടരാതിരുന്നാൽ അപകടം ഉണ്ടാകാനുള്ള ഏറെയാണ്. അതേസമയം,ഉഷ്‌ണമേഖലാ കൊടുങ്കാറ്റായ ‘ഇസായാസ്’ ഫ്ലോറിഡയിലെ അറ്റ്ലാന്‍റിക് തീരത്ത് അടിക്കുന്നുണ്ടെങ്കിലും പെൻസകോള തീരത്ത് കാലാവസ്ഥ അനുകൂലമായാണ് കാണപ്പെടുന്നതെന്ന് നാസ വ്യക്തമാക്കുന്നു.ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം സ്‌പേസ് എക്‌സ് പേടകം കടലില്‍ പതിക്കും. ആളുകളെ ഭ്രമണപഥത്തിലേക്ക് അയച്ച ആദ്യത്തെ സ്വകാര്യ കമ്പനിയാണ്‌ സ്പേസ് എക്‌സ്.

Related Topics

Share this story