Times Kerala

പാലായില്‍ ആളില്ലാത്ത വീട്ടില്‍ അജ്ഞാത ജഡം കണ്ടെത്തി

 
പാലായില്‍ ആളില്ലാത്ത വീട്ടില്‍ അജ്ഞാത ജഡം കണ്ടെത്തി

കോട്ടയം: പാലാ മുരിക്കും പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നും അജ്ഞാത ജഡം കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഇവിടെ താമസിച്ചിരുന്നവര്‍ നാട്ടിലേക്ക് തിരിച്ചുപോയി.വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിൽ കുളിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് മുമ്പിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story