Times Kerala

ട്രാക്ക് നവീകരണം; എറണാകുളം- ഗുരുവായൂര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി

 
ട്രാക്ക് നവീകരണം; എറണാകുളം- ഗുരുവായൂര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി

കൊച്ചി; ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മൂന്നു ദിവസങ്ങളിലെ എറണാകുളം- ഗുരുവായൂര്‍ റൂട്ടിലെ പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം- അങ്കമാലി, തൃശൂര്‍- വടക്കാഞ്ചേരി പാതയിലാണ് നവീകരണം നടക്കുന്നത്. കൂടാതെ ഇതേ ദിവസങ്ങളില്‍ ചില ട്രെയ്‌നുകള്‍ വൈകിഓടും.

ഇന്ന് മുതല്‍ 16 വരെ എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകളാണു പൂര്‍ണമായും റദ്ദാക്കിയത്. ഈ ദിവസങ്ങളില്‍ ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം ജംഗ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടും. ഇന്ന് എറണാകുളം- പൂന എക്‌സ്പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു

Related Topics

Share this story