Times Kerala

അറിയുമോ.? മനുഷ്യർക്ക് യാത്ര നിരോധിക്കപ്പെട്ട ലോകത്തെ എട്ട് സ്ഥലങ്ങൾ.!!

 
അറിയുമോ.? മനുഷ്യർക്ക് യാത്ര നിരോധിക്കപ്പെട്ട ലോകത്തെ എട്ട് സ്ഥലങ്ങൾ.!!

ലോകത്തു മനുഷ്യൻ ചെന്നെത്താത്ത സ്ഥലങ്ങൾ അപൂർവ്വമാണ് എന്നാൽ മനുഷ്യന് സഞ്ചാരം തീർത്തും നിഷേധിക്കപ്പെട്ട ചില സ്ഥലങ്ങളുണ്ട് ഭൂമിയിൽ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

1. ഹെർഡ്‌ ഐലൻഡ്, ഓസ്ട്രേലിയ

ഇതുവരെയും അധികം ആരും കടന്നു ചെല്ലാത്ത ഒരു സ്ഥലം തന്നെയാണ് ഹെർഡ്‌ ഐലൻഡ്. അന്റാർട്ടിക്കക്കും മഡഗാസ്കറിനും ഇടയിലുള്ള ഈ ദ്വീപ് ഓസ്‌ട്രേലിയൻ ഗവണ്മെന്റിന്റെ അധികാരപരുതിയിൽ പെടുന്നതാണ്. എപ്പോഴും സജ്ജീവമായിരിക്കുന്ന രണ്ടു അഗ്നിപർവതങ്ങൾ ഉള്ളതുകൊണ്ട് തന്നെ അങ്ങോട്ടുള്ള പ്രവേശനം തീർത്തും സാധ്യയമല്ല. സജ്ജീവ അഗ്നിപർവ്വതങ്ങൾ അത്യന്ധം അപകടകരമാണ്. സൗത്ത് ജില്ലയിലെ വെസോവിയസ് എന്ന അഗ്നിപർവ്വത സ്പോടനത്തിലൂടെ പോംപോയ് എന്നാ പുരാതന നഗരം തന്നെ തകർന്നു പോയിട്ടുള്ളതാണ്. ആറു മീറ്ററിന് അധികം നീളത്തിൽ ടൺ കണക്കിന് ചാരവും മറ്റു അവശിഷ്ടങ്ങളും വന്ന് വീണ് ആ നഗരം മൂടപ്പെട്ടു. ആയിരക്കണക്കിന് മനുഷ്യരും മൃഗങ്ങളുമാണ് അന്നവിടെ കൊല്ലപ്പെട്ടത്.

2. സ്നേക്ക് ഐലൻഡ്, ബ്രസീൽ

പാമ്പിനെ പേടിയില്ലാത്തവരായി അധികം ആരും ഉണ്ടാവില്ല. അപ്പോൾ പാമ്പുകളെ കൊണ്ട് നിറഞ്ഞ ഒരു ദ്വീപിനെ കുറിച്ച ചിന്തിച്ചു നോക്കൂ.അങ്ങനെയുള്ള അത്യന്തം അപകടം നിറഞ്ഞ ഒരു ദ്വീപാണ് ഇത്. ബ്രസീൽ തീരത്തു നിന്നും ഏകദേശം 40 കി മി ദൂരത്തിലാണ് 106 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ സ്നേക്ക് ഐലൻഡ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വിഷ പാമ്പുകൾ ഒന്നിച്ചു ജീവിക്കുന്ന സ്ഥലമാണ് ഇത്. ഒരിക്കൽ ഈ ദ്വീപിലേക്ക് എത്തിച്ചേർന്ന ഒരു മുക്കുവനെ പിറ്റേന്ന് കണ്ടെത്തിയത് രക്തത്തിൽ കുതീർന്നു മരിച്ച കിടന്ന നിലയിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന അണലി വർഗ്ഗത്തിൽ പെടുന്ന ഗോൾഡൻ ലാന്സ്ഡ് ഹെഡ്പിറ് വൈപ്പർ ആണ് ഇവിടത്തെ പാൻമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും അപകടകാരി .മനുഷ്യനെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണത്തിലെത്തിക്കാൻ ഇതിന്റെ ഒരു കടിക്കാവും. അത്യന്ധം അപകടം നിറഞ്ഞ ഒരു സ്ഥലമായതു കൊണ്ടുതന്നെ അങ്ങോട്ടുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു.

3. പോവിഗ്ലിയ ഐലൻഡ് ഇൻ വെനീസ്, ഇറ്റലി

വടക്കൻ ഇറ്റലിയിൽ വെനിസിനും ലിനയ്ക്കും ഇടയിൽ വരുന്ന ഒരു ചെറിയ ദ്വീപാണ് പോവിഗ്ലിയ ഐലൻഡ്. നൂറ്റാണ്ടുകൾക്ക് മുൻപേ മൃതദേഹങ്ങൾ കൊണ്ടുവന്ന് തള്ളിയിരുന്നത് ഈ ദ്വീപിലായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് രോഗം ബാധിച്ച വരെ മാറ്റി പാർപ്പിച്ചിരുന്നതും ഇവിടെ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മാനസിക രോഗം ബാധിച്ചവരെ പാർപ്പിക്കാനുള്ള കേന്ദ്രമായും ഈ ദ്വീപ് മാറി. അവിടെ ചികിത്സയ്ക്ക് എത്തുന്ന രോഗികളിൽ ഡോക്ടർമാർ പലവിധത്തിലുള്ള രാസ പരീക്ഷണങ്ങളും നടത്തിയിരുന്നതായി പറയപ്പെടുന്നു ദ്വീപിൽ നരകിച്ചു മരിച്ച ആളുകളുടെ ആത്മാക്കളിൽ നിന്നും രക്ഷനേടാനെന്ന വണ്ണം അവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. നിയമത്തിന്റെ നൂലാമാലകൾ മറികടന്നു സ്വന്തം റിസ്കിൽ മാത്രമേ നിഗൂഢതകൾ നിറഞ്ഞ ഈ ദ്വീപിലേക്ക് പ്രവേശിക്കാനാകു.

4. മിർണി ഡയമണ്ട്മയിൽ, റഷ്യ

കൽക്കരി, സ്വർണ്ണം, വജ്രം തുടങ്ങിയ പലതരം ഘനികളെ കുറിച്ച കേട്ടിട്ടുണ്ടാകുമല്ലോ. ഇന്ത്യയിലും അത്തരത്തിലുള്ള ഘനികളുണ്ട്. സൂപ്പർഹിറ്റ് മൂവി കെജിഎഫി ലൂടെയാണ് കർണാടകയിലെ കോളാർ ഗോൾഡ് ഫീൽഡ് എന്ന സ്വർണ്ണ ഘനി വീണ്ടും ചർച്ചയാകുന്നത്. മധ്യപ്രദേശിലെ പട്നയിലാണ് ഇന്ത്യയിലെ സജ്ജീവമായി പ്രവർത്തിക്കുന്ന ഏക വജ്ര ഘനിയുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതമായ കുഴൽ ഗർദ്ദങ്ങളിൽ ഒന്നാണ് കിഴക്കൻ റഷ്യിലെ സൈബീരിയയിലുള്ള വിചിത്രമായ ഈ ഘനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിർമിത കുഴൽ ഗർദ്ദമായ ഈ ഘനി. 2004 ൽ കഠിന കാലാവസ്ഥ മാറ്റങ്ങളാൽ പ്രവർത്തനം നിർത്തുമ്പോൾ 525 മീ ആഴവും 1200 മീ ചുറ്റളവും ഉണ്ടായിരുന്നു ഏകദേശം 10 മില്ലിയനിലധികം കാരറ്റ് വജ്രവും വർഷംതോറും ഈ ഘനിയിൽ നിന്ന് കുഴിച്ചെടുത്തിട്ടുണ്ട്. ഈ പ്രദേശം മുഴുവൻ പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്താത്തതു കൊണ്ടുതന്നെ അങ്ങോട്ടുള്ള പ്രവേശനത്തെ കുറിച്ച് ചിന്തിക്കുകപോലും വേണ്ട.

5. സ്വാൽബാർഡ് ഗ്ലോബൽ സീഡ്വാൾട്, നോർവേ

നോർവേക്കും നോർത്ത്പോളിനും ഇടയിലാണ് സ്വാൽബാർഡ് ഗ്ലോബൽ സീഡ്വാൾട് സ്ഥിതി ചെയ്യുന്നത്. ലോകത്തെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് വിത്തുകൾ അവയുടെ നശീകരണവും ദൗർലഭ്യവും മുന്നിൽ കണ്ട് പ്രതേകം തരംതിരിച്ചും സൂക്ഷിക്കുകയാണ് ഇവിടെ. യാത്ര മാർഗത്തിനായി ഒരു എയർപോർട്ടും ഇവിടെ സജ്ജമാക്കിയിരിക്കുന്നു ഇവിടെ ലക്ഷക്കണക്കിന് വരുന്ന വിത്തിനങ്ങൾ നൂറ്റാണ്ടുകളോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാൻ ഇവിടെ സൗകര്യമുണ്ട് അതീവ ശ്രദ്ധയോടും ജാഗ്രതയോടും കൈകാര്യം ചെയ്യേണ്ട സ്ഥലമായതുകൊണ്ട് തന്നെ പൊതുജനങ്ങൾക്ക് ഇവിടേക്കുള്ള സന്ദര്ശനാനുമതി നിഷേധിച്ചിരുന്നു.

6.നോ ഗോ സോൺ, ഫ്രാൻസ്

ഫ്രാൻസ് എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിലേക്കെത്തുക അവിടത്തെ ഈഫിൾ ടവറും ലാവർ മ്യൂസിയവും അവിടത്തെ ഫുട്ബോൾ ടീമും ഒപ്പം സാഹസികത നിറഞ്ഞ ചുരങ്ങളും റോഡുകളും ഒക്കെയായിരിക്കും. ഫ്രാൻസ്കാരുടെ നിർമിതികളെ കുറിച്ച് ചോദിച്ചാൽ അറിയാത്തവർ കുറവായിരിക്കും കാരണം ഇന്ത്യയിലെ ഫ്രഞ്ച് അധീനതയിലിരുന്ന സ്ഥലങ്ങളെ നോക്കിയാൽ അറിയാം അവരുടെ ഓരോ നിര്മിതിയും എങ്ങനെയായിരിക്കുമെന്ന് അപ്പോൾ അവരുടെ ഗ്രാമങ്ങളെക്കുറിച്ച ഒന്ന് ആലോചിച്ച് നോക്കു, എത്ര സുന്ദരമായിരിക്കും. എന്നാൽ അതേ ഫ്രാൻ‌സിൽ ആവിടത്തെ ജനങ്ങളെപോലും കയറ്റിവിടാത്ത ഒരു സ്ഥലമുണ്ട് അതാണ് നോ ഗോ സോൺ അല്ലെങ്കിൽ ദി റെഡ് സോൺ. ഒരു നൂറ്റാണ്ടിലേറെയായി മനുഷ്യസ്പർശം ഏൽക്കാതെ കിടക്കുന്ന ഒരിടം. ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധവിമാനങ്ങളിൽ നിന്നും വാർഷിക്കപ്പെട്ട അതിമാരകശേഷിയുള്ള സ്ഫോടക വസ്തുക്കളും യുദ്ധം ശേഷിപ്പിച്ച മറ്റു അവശിഷ്ടങ്ങളും കാരണം മനുഷ്യനോ മറ്റു ജീവികൾക്കോ വാസയോഗ്യമല്ലാത്ത ഒരുപ്രദേശമായി മാറി. 1918 ൽ യുദധം അവസാനിച്ചെങ്കിലും അതോടുകൂടി അവിടെ താമസിച്ചിരുന്ന ജനങ്ങൾക്കും അവിടംവിട്ടു പോകേണ്ടിവന്നു. ഫ്രഞ്ച് ഗവൺമെന്റ നിര്ബന്ധിതമായിത്തന്നെ അവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് ചെയ്തത്. എന്തിനേറെ ഫ്രാൻസിന്റെ ഭൂപടത്തിൽ നിന്നുപോലും അപ്രത്യക്ഷമായി ആ ഗ്രാമവും അതിന്ടെ പേരും. 1090 സ്‌ക്വയർ കിലോ മീറ്റാർസും 460 മൈൽസും വരുന്ന പ്രദേശം ആളുകൾക്ക് പ്രവേശനമില്ലാതെ അനാഥമായി കിടക്കുന്നു .നിയമപരമായിതാനെ അവിടേക്കുള്ള പ്രവേശനനം ഗവൺമെന്റ നിഷേധിച്ചിരിക്കുകയാണ്. ആ പ്രദേശം മുഴുവനും പഴയതുപോലെയാക്കാൻ ഇനിയും 300 മുതൽ 700 വരെ വർഷങ്ങൾ വേണ്ടിവരും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

7. ബൊഹ്മിയൻ ഗ്രോവ്, കാലിഫോർണിയ, യു എസ് എ

എല്ലാ വർഷവും ജൂലൈ മാസത്തിൽ ലോകത്തിലെ ധനികരും അധികാര ബലമുള്ളവരുമായ ആളുകൾ കാലിഫോർണിയയിലെ മൗണ്ട് റിയോയിലുള്ള 2700 ഏക്കറിലധികം വരുന്ന കേപ് ഗ്രൗണ്ടിൽ ഒത്തുചേരുന്നു. രണ്ടാഴ്ചയോളം മദ്യപാനവും രഹസ്യ ചർച്ചകൾക്കും ദുരൂഹമായ ചില റെഡ്‌വുഡ് ആചാരങ്ങൾക്ക് വേണ്ടിയാണിത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ അതിപ്രശസ്തരായ ആളുകൾ അതായത് മുൻ അമേരിക്കൻ പ്രസിഡന്റ്മാർ ബിസിനെസ്സ് ട്രായികുൻസ്
നയതന്ത്രജ്ഞർ ശാസ്ത്ര സാങ്കേതിക കലാരംഗത്തെ പ്രമുഖർ എന്നിവരാണ് ഇവിടെ ഒത്തുകൂടുന്നു. ആറ്റം ബോംബിന്റെ നിർമാണത്തിന് വേണ്ടിയുള്ള പ്രഥമ ചർച്ചകൾ ഇവിടെവെച്ചാണ് നടന്നതെന്ന് പറയപ്പെടുന്നതിനാൽ കുപ്രസിദ്ധയർഹിച്ച ഒരിടം കൂടിയാണിത്. കിംവദന്തികൾ അനുസരിച്ച് ബൊഹീമിയൻ ക്ലബ്ബിൽ അംഗമാകുവാൻ പത്ത് കൊല്ലത്തോളം വെയ്റ്റിംഗ് ലിസ്റ്റിൽ കിടക്കുകയോ അല്ലെങ്കിൽ അതിലെ അംഗങ്ങളുടെ ക്ഷണമോ ലഭിക്കണം ..
കൂടാതെ 25000 ഡോളർ കെട്ടിവെക്കുകായും വേണം ആയതിനാൽ സാധാരണകർക്ക് കടന്നു ചെല്ലാൻ തീർത്തും അപ്രാപ്യമായ ഒരിടം തന്നെയാണിത്.

8. നോർത്ത് സെന്റിനൽ ഐലൻഡ്

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ഭാഗമാണ് 72 കി മി വിസ്‌തൃതിയുള്ള ഈ ദ്വീപ്. ആൻഡമാൻ അഡ്മിൻസ്ട്രെറ്റിവ് യൂണിയനിനു കീഴിൽ വരുന്ന ഈ ദ്വീപിൽ ഇന്ത്യൻ ഗവൺമെന്റ് ആർക്കും പ്രവേശനം അനുവദിക്കാറില്ല. പോർട്ട് ബ്ളയറിൽ നിന്നും 50 കി മി ഉം സൗത്ത് ആൻഡമാനിൽ നിന്നും 36 കി മി ഉം അകലെയാണ് ചതുരാകൃതിയിലുള്ള ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ആൻഡമാനിലെ തദ്ദേശീയരായ ഓംകെ വംശജരാണ് ഇവിടെ താമസിക്കുന്നവർ. പുറംലോകത്തു നിന്നുള്ളവരെ തീരെ അടുപ്പിക്കാത്ത ആളുകളാണിവർ ഏകദേശം 60000 വർഷങ്ങൾക്ക് മുൻപ് സിൽക്ക് റൂട്ട് വഴി ആഫ്രിക്കയിൽ നിന്നും ഇവിടെ വന്നവരുടെ പിന്ഗാമികളാണിവർ. 1860 കാലിൽ ജയിൽച്ചാടി ദ്വീപിലെത്തിയ ഒരു തടവുകാരനെ പിന്നീട് കണ്ടെത്തുന്നത് അമ്പുകളേറ്റ് കഴുത്ത് മുറിഞ്ഞ മരിച്ച നിലയിലാണ്. 2006 ൽ ഇവിടെ എത്തിയ രണ്ടുപേരെയും ദ്വീപുകാർ കൊലപ്പെടുത്തിയിരുന്നു ലഭ്യമായ അറിവുകൾ പ്രകാരം ഗുഹാമനുഷ്യരെ പോലെ വേട്ടയാടി ചുട്ടുതിന്നുന്ന ഗോത്രവർഗ്ഗമാണ് സെന്റിനൽകാർ.

Related Topics

Share this story