Times Kerala

കോവിഡ് ഭേദമായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

 
കോവിഡ് ഭേദമായ മലയാളി ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കോവിഡ് രോഗം ഭേദമായ മമ്പാട് പന്തലിങ്ങള്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഹസനുല്‍ ബന്ന (38) ആണ് ജിദ്ദയിലെ അല്‍ബാഹയില്‍ മരിച്ചത്. കോവിഡ് 19 ബാധിച്ച് ഒരു മാസമായി അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ അവസാന പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഹോട്ടലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.പിതാവ് പരേതനായ കോമുള്ളി റസാഖ്, മാതാവ് ആസിയ, ഭാര്യ ജസ്‌ന കുണ്ടുതോട്, മക്കള്‍ സഫ, സഫ് വാന്‍, സനാന്‍.

Related Topics

Share this story