Nature

യുഎഇയിലെ ബറാക ആണവ നിലയം പ്രവര്‍ത്തനം ആരംഭിച്ചു 

മനാമ : അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം ആയ ബറാക ആണവ നിലയം യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ചു . സമധാനപരമായ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ബറാക ആണവ നിലയം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

‘നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം . ഇതുവഴി രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസ്യ യോഗ്യവുമായ നിലക്ക് ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റ് വന്‍ രാജ്യങ്ങളുമായി മത്സരിക്കാനും അറബികള്‍ക്കും കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒന്നും അസാധ്യമല്ല ‘-ഷെയ്ഖ് റാഷിദ് പറഞ്ഞു.

ബറാക ആണവോര്‍ജ പ്ലാന്റിലെ യൂണിറ്റ് ഒന്നാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത് . റിയാക്ടറില്‍ ആണവ ഇന്ധനം നിറച്ച്‌ പരിശോധ നടത്തി . അബുദബിയിലെ അല്‍ ദഫറ മരുഭൂമിയിലാണ് ആണവ നിലയം സ്ഥിതിചെയ്യുന്നത് . എമിറേറ്റ്‌സ് ആണവോര്‍ജ്ജ സഹകരണ ഉപസ്ഥാപനമായ നവാഹ എനര്‍ജി കമ്ബനിക്കാണ് നടത്തിപ്പ് ചുമതല . പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുന്നതോടെ ഓരോ വര്‍ഷവും ഇവിടെ 5.6 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും .

prd
You might also like

Leave A Reply

Your email address will not be published.