Times Kerala

ജി20ക്കിടെ ട്രംപും പുടിനും രഹസ്യകൂടിക്കാഴ്ച നടത്തി

 

ബര്‍ലിന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ജി20 ഉച്ചകോടിക്കിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഔദ്യോഗിക കൂടിക്കാഴ്ച സംഭവിച്ച വിവരങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തു വന്നിരുന്നത്. എന്നാല്‍ ഇതിനു പുറമേ ഇരുവരും തമ്മില്‍ കണ്ടുവെന്നും ചര്‍ച്ച നടത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ എന്തായിരുന്നു ചര്‍ച്ച ചെയ്തതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. ‘ലഘു സംഭാഷണം’ ആയിരുന്നു അതെന്നാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Related Topics

Share this story