Nature

കുവൈത്തിൽ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു;31 രാജ്യങ്ങൾക്ക് വിലക്ക്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിച്ചു . എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യോമയാനവകുപ്പ് അറിയിച്ചു . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഈ തീരുമാനം .

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ് ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്ന പ്രവാസികള്‍ക്ക് നേരത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ ഏഴുരാജ്യങ്ങള്‍ക്കൊപ്പം ചൈന, ബ്രസീല്‍, ലബനാന്‍, ഇറ്റലി, കൊളംബിയ, സിംഗപ്പൂര്‍, ഈജിപ്ത് , സ്പെയിന്‍ തുടങ്ങി കോവിഡ് വ്യാപന തോത് കൂടുതലായ 29 രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പട്ടികയാണ് അധികൃതര്‍ പുറത്തു വിട്ടത് .

prd
You might also like

Leave A Reply

Your email address will not be published.