Times Kerala

ഹോളിവുഡ് ചിത്രം ഡാര്‍ക്ക് ഫീനിക്സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

 
ഹോളിവുഡ് ചിത്രം ഡാര്‍ക്ക് ഫീനിക്സിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി

ഒരു അമേരിക്കന്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് ഡാര്‍ക്ക് ഫീനിക്സ്. ചിത്രത്തിന്‍െറ പുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. സൈമണ്‍ കിന്‍ബെര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാന്‍സ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഹച്ച്‌ പാര്‍ക്കര്‍, സൈമണ്‍ കിന്‍ബെര്‍ഗ്, ലോറന്‍ ഷൂലര്‍ , ടോഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ജെയിംസ് മക്വായി, മൈക്കല്‍ ഫാസ്ബെന്‍ഡര്‍, ജെന്നിഫെര്‍ ലോറന്‍സ്, നിക്കോളാസ് ഹൗള്‍റ്റ്, സോഫി ടര്‍ണര്‍, അലക്സാണ്ട്ര ഷിപ്പി,ഇവാന്‍ പീറ്റേഴ്സ്, ജെസ്സിക്ക എന്നിവരാണ് പ്രധാന താരങ്ങള്‍.ചിത്രം 2019 ജൂണ്‍ 7 ന് പ്രദര്‍ശനത്തിനെത്തും

Related Topics

Share this story