Nature

പുകയിലയിൽ നിന്ന് കൊറോണ വാക്‌സിൻ; മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി സിഗരറ്റ് നിര്‍മ്മാതാക്കള്‍

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ പുകയില വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി സിഗരറ്റ് നിര്‍മ്മാതാക്കള്‍. ബ്രിട്ടീഷ് അമേരിക്കന്‍ സിഗരറ്റ് നിര്‍മ്മാതാക്കളായ ടുബാക്കോയാണ് ഇത്തരത്തില്‍ ഒരു വ്യത്യസ്ത വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

പുകയിലയുടെ ഇലകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രോട്ടീന്‍ ഉപയോഗിച്ചാണ് വാക്‌സിന്‍ നിര്‍മ്മിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൊറോണയ്ക്ക് കാരണമാകുന്ന കോവ്-2 വൈറസിന്റെ ജനിത ഘടന  മനസ്സിലാക്കിയാണ് ഇലകളില്‍ നിന്ന് വാക്‌സിന്‍ വികസിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. പരമ്പരാഗത രീതിയെ അപേക്ഷിച്ച് ഈ രീതിയിലൂടെ വളരെ പെട്ടെന്ന് വാക്‌സിന്‍ വികസിപ്പിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ലക്കി സ്‌ട്രൈക്ക് സിഗരറ്റേഴ്‌സ് അവകാശപ്പെട്ടുന്നു. പുകവലി കൊറോണ രോഗ ലക്ഷണങ്ങളെ വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുകയിലയില്‍ നിന്ന് കൊറോണയെ പ്രതിരോധിക്കാമെന്ന അവകാശവാദവുമായി സിഗരറ്റ് കമ്പനി രംഗത്തെത്തുന്നത്.

prd
You might also like

Leave A Reply

Your email address will not be published.