Nature

തിളച്ച വെള്ളം കൊറോണ വൈറസിനെ നശിപ്പിക്കും; റഷ്യൻ ഗവേഷകർ

വെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നതായി റിപ്പോർട്ട്. തിളയ്ക്കുന്ന വെള്ളത്തിന്‌ സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്നോളജി വെക്റ്റർ നടത്തിയ പഠനത്തിൽ പറയുന്നു. 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90 ശതമാനം വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും.

ചില സാഹചര്യങ്ങളിൽ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാൽ ശുദ്ധ ജലത്തിലോ കടൽ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്നും പഠനം പറയുന്നു. സ്റ്റൈൻലെസ് സ്റ്റീൽ, ലിനോലിയം, ഗ്ലാസ്‌, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളിൽ വൈറസ് 48 മണിക്കൂർ വരെ ആക്റ്റീവ് ആയിരിക്കും. വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശകങ്ങളും സാർസ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 ശതമാനം ഗാഢതയുള്ള ഈഥയിൽ ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാൻ സാധിക്കും. വൈറസ് നശിക്കാൻ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്.

ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനം പറയുന്നു. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ്‌ ഏജൻസിയായ അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട്‌ ചെയ്തത്.

prd
You might also like

Leave A Reply

Your email address will not be published.