Times Kerala

റിയ വന്നതിന് ശേഷം സുശാന്തിന്റെ ജീവിതം കുത്തഴിഞ്ഞു, റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്; റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്തിന്‍റെ ബോഡി ഗാര്‍ഡ്

 
റിയ വന്നതിന് ശേഷം സുശാന്തിന്റെ ജീവിതം കുത്തഴിഞ്ഞു, റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്; റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്തിന്‍റെ ബോഡി ഗാര്‍ഡ്

പൂനെ: ബോളിവുഡ് തരാം സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ ദിനംപ്രതി ഏറുകയാണ്. ഇപ്പോളിതാ താരത്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്‍റെ ബോഡി ഗാര്‍ഡ്. റിയ സുശാന്തിന്‍റെ ജീവിതത്തില്‍ വന്നതിന് ശേഷം അദ്ദേഹത്തിന്‍റെ ജീവിതം കുത്തഴിഞ്ഞുവെന്നും താരത്തിന്‍റെ പണം റിയ കൈക്കലാക്കിയിട്ടുണ്ടെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ബോഡി ഗാർഡ് പറയുന്നു. സുശാന്തിന്‍റെ പിതാവ് ആവശ്യപ്പെട്ടതുപോലെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബോഡി ഗാര്‍ഡ് പറഞ്ഞു.

റിയ, സുശാന്തിന്‍റെ പണം ഉപയോഗിച്ച്‌ ധൂര്‍ത്ത് നടത്തിയിരുന്നു. അദ്ദേഹം ഉറക്കമില്ലാതെ കഷ്ടപ്പെടുമ്പോള്‍ റിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പാര്‍ട്ടി നടത്തുകയായിരുന്നു. അദ്ദേഹം ഓവര്‍ഡോസ് മരുന്ന് കഴിച്ചിരുന്നോ എന്നറിയില്ല. എപ്പോഴും ഉന്മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ബെഡില്‍ തന്നെ. റിയ വന്നതിന് ശേഷം അക്കൗണ്ടന്‍റിനെ അടക്കം മുഴുവന്‍ ജോലിക്കാരെയും മാറ്റിയിരുന്നു.

സുശാന്തിന്റെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും വരുന്നത് റിയയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങള്‍ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിവില്ല- ബോഡി ഗാർഡ് പറയുന്നു. സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെ കുറിച്ച്‌ അദ്ദേഹത്തിന് മാത്രമേ അറിയാവു. റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നതെന്നും ബോഡി ഗാർഡ് വ്യക്തമാക്കി. റിയ ചക്രബർത്തിയുടേത് അടക്കമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിരുന്നെന്ന് നേരത്തെ സുശാന്തിന്‍റെ പിതാവും ആരോപിച്ചിരുന്നു.

Related Topics

Share this story