Nature

പരവൂര്‍ സ്വദേശി ഷാര്‍ജയിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു . കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുമേഷാണ് (24) മരിച്ചത് . ഷാര്‍ജ മുവൈലയില്‍ ഗ്രാഫിക്സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ് . കല്‍ബ റോഡില്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ഫോണില്‍ സംസാരിച്ചു നിന്നിരുന്ന ഇദ്ദേഹം ഫോണ്‍ എറിഞ്ഞ് തകര്‍ത്ത് താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം നടന്നത് . ഒരു വര്‍ഷം മുമ്ബാണ് ഇദ്ദേഹം ഷാര്‍ജയില്‍ ജോലിയില്‍ പ്രവേശിച്ചത് . മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ ഷാര്‍ജ പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘അമ്മ; ഓമന

prd
You might also like

Leave A Reply

Your email address will not be published.