Nature

യുഎഇയില്‍ 254 പേര്‍ക്ക് കൂടി കൊവിഡ്; 346 പേര്‍ രോഗമുക്തരായി 

യുഎഇയില്‍ 254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 60,760 ആയി . ഇന്ന് 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 54,255 ആയി ഉയർന്നു .

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല . 351 പേരാണ് രാജ്യത്തെ ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് . നിലവില്‍ 6,154 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 43,268 പരിശോധനകളാണ് അധികമായി നടത്തിയത്.

prd
You might also like

Leave A Reply

Your email address will not be published.