Times Kerala

മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേസ്: ഡി​എം​കെ മു​ൻ എം​എ​ൽ​എയും കൂട്ടാളിയെയും വെറുതെ വിട്ട് കോടതി

 
മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേസ്: ഡി​എം​കെ മു​ൻ എം​എ​ൽ​എയും കൂട്ടാളിയെയും വെറുതെ വിട്ട് കോടതി

ചെന്നൈ: പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ 15കാരിയെ ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ​ൻ എം​എ​ൽ​എ​യെ​യും കൂ​ട്ടാ​ളി​യെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യാ​ണു വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഡി​എം​കെ മു​ൻ എം​എ​ൽ​എ രാ​ജ്കു​മാ​ർ, സ​ഹാ​യി ജ​യ​ശ​ങ്ക​ർ എ​ന്നി​വ​രെ​യാ​ണു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണു ശി​ക്ഷ​യി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്നു വിധി പുറപ്പെടുവിച്ചുകൊണ്ട് ജ​സ്റ്റീ​സ് എ​ൻ. സ​തീ​ഷ്കു​മാ​ർ വ്യ​ക്ത​മാ​ക്കി.നേരത്തെ, കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 2018 ഡി​സം​ബ​ർ 28-ന് ​രാ​ജ്കു​മാ​റി​നും കൂ​ട്ടാ​ളി​ക്കും കോ​ട​തി 10 വ​ർ​ഷം ക​ഠി​ന​ത​ട​വു വി​ധി​ച്ചു. ചെ​ന്നൈ പു​ഴ​ൽ ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​യി​രു​ന്നു രാ​ജ്കു​മാ​ർ.2012 ജൂ​ണി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണു ലൈം​ഗി​ക​പീ​ഡ​നം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. ആ​ദ്യം പെ​ര​ന്പ​ല്ലൂ​ർ പോ​ലീ​സാ​ണു കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സി​ബി​സി​ഐ​ഡി ഏ​റ്റെ​ടുക്കുകയായിരുന്നു.

Related Topics

Share this story