Times Kerala

അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേർ അറസ്റ്റിൽ

 
അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേർ അറസ്റ്റിൽ

മക്ക: മുൻകൂർ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേർ സൗദി അറേബ്യയിൽ അറസ്റ്റിലായി. ഹജ്ജ് വേളയിൽ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവർക്ക് പതിനായിരം റിയാലാണ് ( ഏകദേശം 1,99,415.22 ഇന്ത്യൻ രൂപ) പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് തീർത്ഥാടകരെ മാത്രമേ ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുത്തിരുന്നുള്ളൂ. അതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

Related Topics

Share this story