Nature

സന്ദീപ് വാര്യർ ജിയുടെ പേജ് വരെ ഒന്ന് പോയിരുന്നു, ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞാൽ അവിടെ എന്താണവസ്ഥ എന്ന് ഒന്ന് ചെന്ന് അന്വേഷിക്കണ്ടേ എന്ന് കരുതി പോയതാണ്; അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്; ഡോ നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ് വൈറൽ

കൊച്ചി:കഴിഞ്ഞ ദിവസം മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും ചർച്ചയിൽ ഏറ്റുമുട്ടി.ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാർട്ടി പ്രവർത്തകൻ സന്ദേശം അയച്ചതായി സന്ദീപ് ചർച്ചയിൽ വാദിക്കുകയായിരുന്നു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടിപോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോ നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പാണു ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഡോ നെല്‍സണ്‍ എഴുതിയ കുറിപ്പിന്റെ പൂർണരൂപം 

സന്ദീപ് വാര്യർ ജിയുടെ പേജ് വരെ ഒന്ന് പോയിരുന്നു.
അതിപ്പൊ നമുക്ക് അത്ര താല്പര്യമുള്ള ആളല്ലെങ്കിലും ഒരു ദുരന്തം സംഭവിച്ചുകഴിഞ്ഞാൽ അവിടെ എന്താണവസ്ഥ എന്ന് ഒന്ന് ചെന്ന് അന്വേഷിക്കണ്ടേ എന്ന് കരുതി പോയതാണ്.
വിചാരിച്ചതുപോലെ തന്നെയാണ് സംഭവം..മുഴുവൻ വിലാപങ്ങളാണെന്ന് തോന്നുന്നു. സ്വഭാവികം. അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്.
” അദ്ദേഹം കുറേ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിരിക്കുകയാണ്, ഗോമൂത്രം പോലെ.
മുഖ്യമന്ത്രി പിണറായി പ്രസ് നടത്തുന്നതിനെക്കുറിച്ച്.. അദ്ദേഹം എല്ലാ ദിവസവും നടത്തുന്നുണ്ട്. ജന്മഭൂമിയുടെ ലേഖകന് ഇന്ന് സമയം കിട്ടിയില്ലെങ്കിൽ നാളെ ചോദിക്കാം.
അധികാരത്തിൽ വന്നിട്ട് പത്രക്കാരെ ഒന്ന് അഭിമുഖീകരിക്കാൻ നട്ടെല്ല് കാണിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശിഷ്യനാണ് ഇവിടെ വന്ന് ഇരുന്നിട്ട് പറയുന്നത്, എല്ലാ ദിവസവും വാർത്താ സമ്മേളനം നടത്തി പത്രലേഖകരെ അഭിമുഖീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ”
അത് ഒന്നേ…അടുത്തത്..ഗാന്ധിവധത്തെക്കുറിച്ച് സൂചിപ്പിക്കുമ്പൊ.
” പ്രതിയായിട്ടുള്ളയാൾ, സാങ്കേതികത്വത്തിൽ പിടിച്ച് രക്ഷപെട്ടിട്ടുണ്ടാവാം, പക്ഷേ പ്രതിയായിട്ടുള്ള ആളുടെ ഫോട്ടോ പാർലമെൻ്റിൽ കൊണ്ടു വച്ച് മഹാത്മാഗാന്ധിയോടുള്ള കൂറ് തെളിയിച്ച ആളുകളാണ് നിങ്ങൾ..”
ബി.ജെ.പിയുടെ എം.പി മഹാത്മാഗാന്ധിയുടെ കോലമുണ്ടാക്കി ആ കോലത്തിനു നേർക്ക് വെടിവയ്ക്കുന്നതായി കാട്ടിയത്, ഗോഡ്സെയ്ക്ക് ക്ഷേത്രം പണിയുന്ന പ്രവർത്തകരെക്കുറിച്ച് തള്ളിപ്പറയുന്നോയെന്ന് ചോദിച്ചിരുന്നു..
ഇതൊക്കെ വിട്ടാലും ചർച്ചയുടെ ആദ്യ മിനിറ്റുകളിലൊന്നിലാണ് ഏറ്റവും ശ്രദ്ധിച്ച ആ വാചകം വന്നത്..
” ധ്വജമുയർത്തി എന്നാണ് പറഞ്ഞത്..ഇനി അങ്ങനെ ധ്വജമുയർത്തിയതിൻ്റെ നന്ദിസൂചകമായിട്ടാണോ എന്നറിഞ്ഞൂടാ, ഏതായാലും ഗാന്ധിജിയെ ചെറുതായിട്ട് ഒന്ന് വെടിവച്ച് കൊല്ലുകയാണ് ചെയ്തതെന്നാണ് ചരിത്രം നമ്മളോട് പറഞ്ഞുതരുന്നത്….”
അതിൻ്റെ ഫോളോ അപ്പും ഉണ്ടായിരുന്നു അടുത്ത റൗണ്ടിൽ…ഗാന്ധിജി ഓട്ടോറിക്ഷ ഇടിച്ചാണ് മരിച്ചതെന്ന് ഞാൻ സമ്മതിച്ചു എന്നോ മറ്റോ..
ഇടയ്ക്ക് ജോസഫ് വാഴയ്ക്കനിൽ നിന്ന് നേരിട്ട് എം.സ്വരാജിലേക്ക് പോവുന്നതിനെ എതിർത്തതിൻ്റെ പേരിൽ തുടങ്ങി അയ്യപ്പദാസുമായി ഉടക്കാൻ ചെന്ന് അവിടെനിന്നും കൈ നിറയെ വാങ്ങുന്നത് കണ്ടിരുന്നു..
എന്തരോ യെന്തോ…
ഒരൊറ്റ വാക്കാണ് ചർച്ചയിലെ പെർഫോമൻസിനെ മുഴുവൻ വിശേഷിപ്പിക്കാനായി മനസിലേക്ക് വരുന്നത്..
ബ്രൂട്ടൽ..

prd
You might also like

Leave A Reply

Your email address will not be published.