Times Kerala

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു

 
അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസി( 80) ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന ഐ എസ് ഒ യിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്. അടിയന്തിരാവസ്ഥയിൽ 20 മാസത്തോളം ജയിൽവാസം അനുഭവിച്ചു. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Related Topics

Share this story