Times Kerala

കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യന് കിട്ടിയത് എട്ടിന്റെ പണി.!!

 
കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യന് കിട്ടിയത് എട്ടിന്റെ പണി.!!

മുംബൈ: കൊവിഡ് പരിശോധനക്കെത്തിയ യുവതിയുടെ മൂക്കിലെ സ്രവം എടുത്ത ശേഷം തെറ്റിദ്ധരിപ്പിച്ചു സ്വകാര്യ ഭാഗങ്ങളിൽ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരണ് അറസ്റ്റിൽ. അമരാവതിയിലെ ഒരു മാളിൽ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി യുവതി എത്തിയത്. മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതിയുമായെത്തി.ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തിൽ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂർ പറഞ്ഞു. ഐപിസി 354, 376 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Related Topics

Share this story