Times Kerala

സ്വപ്നക്കൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്.! ശിവശങ്കറിനെ കുറുക്കി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

 
സ്വപ്നക്കൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്.! ശിവശങ്കറിനെ കുറുക്കി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റെ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നും നേരത്തെ സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയിരുന്നു.

Related Topics

Share this story