Times Kerala

ലോക്ഡൗണ്‍ ഇളവ് : ആരാധനാലയങ്ങള്‍ മാത്രം എന്തിന് അടച്ചിടണമെന്ന് സുപ്രീം കോടതി

 
ലോക്ഡൗണ്‍ ഇളവ് : ആരാധനാലയങ്ങള്‍ മാത്രം എന്തിന് അടച്ചിടണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണിൽ ഇളവുകള്‍ ഓരോന്നായി  നല്‍കിവരുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് അടച്ചിടണമെന്നു കേന്ദ്രത്തിനോട്  സുപ്രീം കോടതി. ക്ഷേത്രങ്ങളിലെത്തിയുള്ള  ദര്‍ശനത്തിനു പകരമാവില്ല ഇ-ദര്‍ശനമെന്നും കോടതി നിരീക്ഷിച്ചു.

ജാര്‍ഖണ്ഡിലെ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി മേളയ്ക്ക് ഭക്തരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കോടതി പക്ഷെ, സാമൂഹ്യ അകലം അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുവേണം ഇതെന്നും നിര്‍ദേശിച്ചു.

Related Topics

Share this story