Times Kerala

അവിശ്വസനീയം ! ഓട്ടോ ഡ്രൈവർ ഹനുമാനെ പോലെ പറന്നുയർന്ന് വന്നു സ്ത്രീയെ ഇടിച്ചിടുന്നു… വീഡിയോ വൈറൽ

 
അവിശ്വസനീയം ! ഓട്ടോ ഡ്രൈവർ ഹനുമാനെ പോലെ പറന്നുയർന്ന് വന്നു സ്ത്രീയെ ഇടിച്ചിടുന്നു… വീഡിയോ വൈറൽ

ബെംഗളൂരു: നടന്നു പോകുന്ന നിങ്ങളുടെ നേരെ ഒരു ഓട്ടോറിക്ഷ ഇടിച്ചുകയറിയാൽ അത് അസ്വാഭാവികമൊന്നുമല്ല, എന്നാൽ ഒരു ഓട്ടോ ഡ്രൈവർ വായുവിലൂടെ പറന്ന് വന്നു നിങ്ങളെ ഇടിക്കുന്നെങ്കിലോ.?, ഇങ്ങനെ ഒരു അപകടത്തിലാണ് ബംഗളുരുവിലെ ഒരു ഹോട്ടൽ ഉടമ സുനിതക്ക് സംഭവിച്ചത്, അതും, പൊട്ടികിടന്ന ഇലക്ട്രിക് വയർ കാരണം. ടിസി പാല്യ റോഡിലാണ് സംഭവം.

റെഡ് ലൈൻ ലംഘനം കണ്ടെത്തുന്ന ക്യാമറയെ ബന്ധിപ്പിക്കുന്ന വയർ അയഞ്ഞു തൂങ്ങിക്കിടക്കുന്നതും അത് ഓട്ടോയുടെ ചക്രത്തിൽ കുടുങ്ങിയതായും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വയർ ഉടക്കിയത് അറിഞ്ഞ ഡ്രൈവർ ഓട്ടോ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്നതിനിടയിൽ, വേഗതയേറിയ വാഹനത്തിന്റെ ടയറിൽ കുടുങ്ങിയ വയർ വലിയ ശക്തിയോടെ വലിച്ചു. പിന്നെ ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെയും വച്ചു വായുവിലൂടെ ചെന്നു സുനിതയെ ഇടിച്ചു വീഴ്ത്തി.

ജൂലൈ 16 ന് രാവിലെ 11.34 നാണ് സംഭവം. ടിസി പല്യ ജംഗ്ഷനിലെ അന്നപൂർണേശ്വരി ഹോട്ടലിലേക്ക് 42 കാരിയായ സുനിത നടക്കുകയായിരുന്നു “ഇതെല്ലാം സംഭവിച്ചത് ഒരു നിമിഷത്തിനുള്ളിൽ തന്നെയാണ്. ” ആരോ എന്റെ പേര് വിളിച്ചു, എന്നതാണെന്ന് അറിയാൻ ഞാൻ തിരിഞ്ഞു. അടുത്തതായി ഞാൻ കാണുന്നത് ഒരു ഓട്ടോ ഡ്രൈവർ ഹനുമാനെപ്പോലെ എന്റെ അടുത്തേക്ക് പറക്കുന്നു. എന്നിട്ട് അയാൾ എന്നെ ഇടിച്ചു, ഞാൻ വീണു .കഴുത്തിൽ രക്തം വീഴുന്നതായി തോന്നി. അനങ്ങാൻ പോലും ഞാൻ ഭയപ്പെട്ടു. ഞാൻ അവിടെ ആരെയെങ്കിലും സഹായിക്കാനായി കാത്തിരുന്നു. ” സുനിത പറഞ്ഞു.

ഭാഗ്യവശാൽ സുനിതയുടെ , ഭർത്താവ് ആരോഗ്യ ഇൻസ്പെക്ടറായ കൃഷ്ണമൂർത്തി ഇതിനടുത്ത് തന്നെ ആണ് ജോലി ചെയ്യുന്നത് . അയാൾ ഉടനെ സുനിതയെ ആശുപത്രിയിൽ എത്തിചു, അപകടത്തിൽ സുനിതക്ക് 52 തുന്നലുകൾ ഉണ്ട് .

കഴിഞ്ഞയാഴ്ച ലോക്ക്ഡൗൺ അവസാനിച്ചതിനുശേഷമാണ് കൃഷ്ണമൂർത്തിക്ക് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ കുറ്റവാളി അപകടകരമായി തൂങ്ങിക്കിടക്കുന്ന കമ്പിയെന്ന് അറിയാൻ കഴിഞ്ഞത്. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റിട്ടില്ലെന്നും ഏതാനും മിനിറ്റുകൾക്കുള്ളിൽ ആഘാതത്തിൽ നിന്ന് കരകയറിയതായും സുനിത പറഞ്ഞു.

Related Topics

Share this story