Nature

കുവൈത്തില്‍ 626 പേര്‍ക്ക്​ കൂടി കോവിഡ്​; 863 പേര്‍​ രോഗമുക്​തി നേടി 

കുവൈത്ത് സിറ്റി : കുവൈത്തില്‍ 626 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു . രാജ്യത്ത് ഇതുവരെ 66,529 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത് ​. വ്യാഴാഴ്​ച 863 പേര്‍ ഉള്‍പ്പെടെ 57,330 പേര്‍ രാജ്യത്ത് രോഗമുക്​തി നേടി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 445 ആയി . ബാക്കി 8754 പേരാണ്​ ചികിത്സയിലുള്ളത്​. 125 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 3811 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത് ​.

prd
You might also like

Leave A Reply

Your email address will not be published.